Sections

കേവലം ഏഴു ദിവസം ഈ ക്രിപ്റ്റോ നല്‍കിയ നേട്ടം 2,900,000,000 ശതമാനം

Tuesday, Jan 18, 2022
Reported By admin
cryptocurrency

വെറും ഏഴു ദിവസത്തിനുള്ളില്‍ ഏക്ത ക്രിപ്റ്റോ നല്‍കിയ നേട്ടം 2,900,000,000 ശതമാനമാണ്

 

ക്രിപ്‌റ്റോ കറന്‍സികളുടെ കുതിപ്പിനെ കുറിച്ച് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും ഇത്രവലിയൊരു കുതിപ്പ് ഈ കുഞ്ഞന്‍ ക്രിപ്‌റ്റോയ്ക്ക് വിശ്വസിക്കാന്‍ പ്രയാസം തന്നെയാണ്.വെറും ഏഴു ദിവസത്തിനുള്ളില്‍ ഏക്ത ക്രിപ്റ്റോ നല്‍കിയ നേട്ടം 2,900,000,000 ശതമാനമാണ്.ഒരാഴ്ച മുമ്പ് ഏക്താ ടോക്കണില്‍ 1,000 രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്ന് അത് 2,989.32 കോടി രൂപയായി മാറിയേനെ. 

 ഈ ടോക്കണ്‍ ഇപ്പോഴും സര്‍വകാല റെക്കോഡില്‍ നിന്നും 96 ശതമാനം താഴെയാണ്. നിലവിലെ വിലയില്‍ നിന്നും 25 മടങ്ങ് വര്‍ധന നേടിയാല്‍ മാത്രമേ മുന്‍കാല ഉയരങ്ങളിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുകയുള്ളൂ. 10.42 യുഎസ് ഡോളര്‍ ആണ് ടോക്കണിന്റെ സര്‍വകാല റെക്കോഡ്.

ക്രിപ്‌റ്റോയുടെ തനതായ നെറ്റ് വര്‍ക്കിംഗ് രീതികളിലും സാങ്കേതിക വിദ്യയിലും പ്രോട്ടോകോളിലും അധിഷ്ഠിതമായി തന്നെ നിന്നു കൊണ്ട് ഭൗതിക ആസ്തികളെയും കമ്യൂണിറ്റികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്ലോക്ക് ചെയിന്‍ സംവിധാനമാണ് ഈ ഏക്ത.2021ലാണ് ഇതിന്റെ തുടക്കം.ഡിഇഎക്‌സ്,ഡിഫൈ തുടങ്ങിയ ആസ്തികളുടെ ടോക്കണ്‍ നിര്‍മ്മിക്കുക അടക്കം സേവനങ്ങള്‍ ഒരുക്കുകയാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.


നിലവില്‍ ഏക്ത ടോക്കണിന്റെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ കുറഞ്ഞ നിലവാരമായ 50 ലക്ഷം യുഎസ് ഡോളറിലും താഴെയാണ്. ടോക്കണ്‍ അവതരിപ്പിച്ചപ്പോഴുള്ള ഇടപാടുകളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ 92 ശതമാനം കുറവാണ് നിലവിലുള്ള ഇടപാടുകളുടെ എണ്ണം. ഈ ഇടപാടുകളുടെ ആകെ മൂല്യം 2,250 യുഎസ് ഡോളര്‍ മാത്രമാണ്. കോയിന്‍മാര്‍ക്കറ്റില്‍ ലഭ്യമായ വിവരം അനുസരിച്ച് 420,000,000 ഏക്താ ടോക്കണുകളാണ് പരമാവധി പുറത്തിറക്കാനാകുക. ഇതില്‍ 12,097,924 ടോക്കണുകള്‍ മാത്രമാണ് നിലവില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.