- Trending Now:
കൊച്ചി: മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎൽഎൽ), രാജ്യമെമ്പാടുമുള്ള ഡ്രൈവർമാർക്ക് ആദരവുമായി 'ദേശ് ചാലക്' എന്ന പേരിൽ പുസ്തകം പുറത്തിറക്കി. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട്, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രകാശനം നിർവഹിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലെ ഡ്രൈവർമാരുടെ വിലമതിക്കാനാവാത്ത സംഭാവനകൾ തിരിച്ചറിയുന്നതിനൊപ്പം, അവരെ ശാക്തീകരിക്കുന്നതിൻറെ ഭാഗമായാണ് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് പുസ്തകം പുറത്തിറക്കിയത്.
ഡ്രൈവർമാർ ഇന്ത്യക്കായി നൽകിയ സംഭാവനകളെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവാന്മാരാക്കുന്നതിനുള്ള ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ദേശ് ചാലക് എന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
തങ്ങളുടെ പ്രവർത്തനങ്ങളുടെ നട്ടെല്ല് മാത്രമല്ല, മുഴുവൻ ലോജിസ്റ്റിക് വ്യവസായത്തിൻറെയും പ്രേരകശക്തിയാണ് ഡ്രൈവർമാരെന്ന് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നുവെന്ന് മഹീന്ദ്ര ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാംപ്രവീൺ സ്വാമിനാഥൻ പറഞ്ഞു.
സുരക്ഷക്ക് മുൻഗണന നൽകുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജനയ്ക്ക് (പിഎംവികെവൈ) കീഴിൽ മഹീന്ദ്ര ലോജിസ്റ്റിക്സ് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചിരുന്നു. ഇതിനകം 20,000ത്തിലധികം ഡ്രൈവർമാർ രാജ്യവ്യാപകമായി പദ്ധതിക്ക് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അവരെ പിന്തുണയ്ക്കാനും സമഗ്ര ഡ്രൈവർ വെൽഫെയർ പ്രോഗ്രാമായ സമന്തറും എംഎൽഎൽ നടപ്പാക്കുന്നുണ്ട്. ആരോഗ്യ പരിശോധനകൾ, ഇൻഷുറൻസ് സ്കീമുകൾ, വിവിധ നഗരങ്ങളിൽ ഡ്രൈവേഴ്സ് ദിനാഘോഷം, ഡ്രൈവർമാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.