Sections

കൗമാരക്കാരിലെ വിഷാദരോഗം; തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാരങ്ങളും

Friday, Aug 23, 2024
Reported By Soumya
Teenager experiencing mood swings due to hormonal changes

എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. സോഷ്യൽ മീഡിയയും മറ്റു സാമൂഹിക കൂട്ടായ്മകളും എല്ലാം ഇന്ന് വളരെ ഊർജ്ജിതമാണെങ്കിലും നല്ല സൗഹൃദങ്ങളുടെ അഭാവം അനുഭവിക്കുന്നുണ്ട്. കൗമാരക്കാരുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. കൗമാരകാലത്തെ ഹോർമോൺ വ്യതിയാനം കാരണം കുട്ടികളിൽ ഈ സമയത്ത് മൂഡ് മാറ്റങ്ങൾ സാധാരണമാണ്. ഇത് മാനസികനിലയെ ബാധിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. കുട്ടികളിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ചുവടെ.

  • മുൻപ് വളരെയധികം സന്തോഷം നൽകിയിരുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ വരിക
  • അമിതമായി ആഹാരം കഴിക്കുക
  • അമിതമായി വണ്ണം കുറയുക
  • ഉറങ്ങാനോ ഉറങ്ങി കഴിഞ്ഞാൽ എഴുന്നേൽക്കാനോ വല്ലാതെ ബുദ്ധിമുട്ട് കാണിക്കുക
  • ഓർമക്കുറവ്
  • എപ്പോഴും വിഷാദം, കുറ്റബോധം, ആത്മഹത്യാപ്രവണത അല്ലെങ്കിൽ ശ്രമം

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാൻ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്. ചിലപ്പോൾ ഇത് ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പെട്ടന്ന് വിദ്ഗ്ധരെ സമീപിക്കുന്നതായിരിക്കും നല്ലത്.പഴങ്ങളും പച്ചക്കറിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിഷാദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ പഠനം പറയുന്നത്. അതുപോലെ തന്നെ ഫാറ്റ് ഫ്രീയോ അല്ലെങ്കിൽ ലോ ഫാറ്റ് ഡയറി പ്രൊഡക്റ്റുകളോ ഉപയോഗിക്കുന്നതും വിഷാദത്തിനും സ്ട്രോക്കിനും പരിഹാരമാണ്. ഉയർന്ന രീതിയിൽ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നത് ഈ രോഗങ്ങളെ അകറ്റാൻ സഹായിക്കും.

വിഷാദരോഗത്തെ ഫലപ്രദമായി നേരിടാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ മനഃശാസ്ത്ര ചികിത്സയാണ് കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി. യുക്തിരഹിത ആശയങ്ങളുമായി ജീവിക്കുന്ന വ്യക്തിയിൽ ബോധപൂർവം യുക്തി ചിന്ത വളർത്തിയെടുക്കുന്ന ഒരു സമ്പ്രദായമാണിത് . കഠിനമല്ലാത്ത വിഷാദ രോഗം CBT തെറാപ്പികൊണ്ട് പൂർണമായി പരിഹരിക്കാൻ കഴിയും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.