Sections

പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പിന്തുണയുമായി ടൂറിസം വകുപ്പ്

Thursday, Apr 20, 2023
Reported By Admin
FEDERAL BANK  KOCHI MARATHON

പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് തീരുമാനിച്ചു


കൊച്ചി: മേയ് 1-ന് നടക്കുന്ന പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് തീരുമാനിച്ചു. കേരള പോലീസ്, കെഎംആർഎൽ, കോസ്റ്റ് ഗാർഡ്, ഇൻഫോപാർക്ക് കൊച്ചി, സ്മാർട്സിറ്റി കൊച്ചി, ആസ്റ്റർ മെഡ്സിറ്റി, ഐഎംഎ തുടങ്ങിയവയും ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കുന്നുണ്ട്. 42.195 കിലോമീറ്റർ മാരത്തോൺ, 21.097 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തൺ നടക്കുക.

സംസ്ഥാന ടൂറിസം വകുപ്പിന്റെ പങ്കാളിത്തം മാരത്തണിന് കൂടുതൽ ജനപിന്തുണ ഉറപ്പാക്കുമെന്ന് ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി നായർ, ബൈജു പോൾ, അനീഷ് പോൾ എന്നിവർ പറഞ്ഞു.
കൊച്ചിയുടെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമായിരിക്കും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ എന്നും അവർ അഭിപ്രായപ്പെട്ടു.

മാരത്തണിൽ ടൂറിസം വകുപ്പിന്റെ പങ്കാളിത്തം കൊച്ചിയെ സ്പോർട്സ് ടൂറിസം ഡെസ്റ്റിനേഷനാക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ബിസിനസ് കൺസൾട്ടന്റ് വിപിൻ നമ്പ്യാർ പറഞ്ഞു. മാരത്തണിൽ പങ്കെടുക്കുന്നതിന് മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരെയും വിദേശികളെയും ആകർഷിക്കുന്നതിന് ഈ പങ്കാളിത്തം സഹായകമാകും. പ്രാദേശിക സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ഇത് ഉത്തേജനം പകരുമെന്നും വിപിൻ നമ്പ്യാർ അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും www.kochimarathon.in സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.