Sections

വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വർദ്ധിപ്പിക്കാൻ വ്യവസായ വകുപ്പ്

Tuesday, Aug 13, 2024
Reported By Admin
Department of Industries to foster Entrepreneurial Culture Among Students

കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (സ്കൂൾ, കോളേജ്, സാങ്കേതിക, പ്രൊഫഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ) പ്രവർത്തിക്കുന്ന സംരംഭകത്വ വികസന ക്ലബ്ബു(ഒൺട്രപ്രണർഷിപ്പ് ഡെവലപ്മൻറ് ക്ലബ്ബ്- ഇഡി ക്ലബ്ബ്)കളിലെ കോഓർഡിനേറ്റർമാരുടെ സംഗമം സംസ്ഥാന വ്യവസായവകുപ്പ് കൊച്ചിയി സംഘടിപ്പിച്ചു. ഇഡി ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുള്ള പുതിയ ഓൺലൈൻ പോർട്ടലിലും വിദ്യർത്ഥികളിലെ നൂതന സംരംഭ ആശയങ്ങൾ പരിപോഷിപ്പിച്ചുകൊണ്ട് സംരംഭം തുടങ്ങാൻ സഹായിക്കുന്ന ഡ്രീംവെസ്റ്റർ എന്ന പദ്ധതിയ്ക്കും വ്യവസായമന്ത്രി പി രാജീവ് കൊച്ചിയിൽ തുടക്കം കുറിച്ചു.

നിലവിൽ ഒരു ഇഡി ക്ലബ്ബിനു സാമ്പത്തിക വർഷത്തിൽ 20,000 രൂപയാണ് സഹായമായി നൽകി വരുന്നത്. ഈ സാമ്പത്തിക വർഷം മുതൽ മൂന്ന് തലങ്ങളായി തിരിച്ചാണ് സഹായം ന കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിഗിനർ, ഇൻറർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ ഇഡി ക്ലബുകളെ തിരിച്ചുകൊണ്ടായിരിക്കും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം അനുവദിക്കുക. വർക്ഷോപ്പുകൾ, വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള ആശയവിനിമയം, സംരംഭക വികസനത്തിലൂന്നിയ വിവിധ പരിശീലന പദ്ധതികൾ, ഫീ ഡ് വിസിറ്റുകൾ തുടങ്ങിയവയ്ക്ക് വേണ്ടി പ്രസ്തുത ഫണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാം.

ഇത് കൂടാതെ ഇഡി ക്ലബ്ബുകളിലെ അംഗങ്ങളായ വിദ്യാർഥികൾക്ക് അവർ മുന്നോട്ട് വച്ച സംരംഭക ആശയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ധനസഹായത്തിനും അർഹതയുണ്ടെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഇ ഡി ക്ലബ്ബുകൾക്ക് സംസ്ഥാനതലത്തി അവാർഡ് ഏർപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

നിലവി ഇഡി ക്ലബ്ബുമായി ബന്ധപ്പെട്ട് ഓഫ്ലൈൻ ആയി ചെയ്തുവരുന്ന രജിസ്ട്രേഷൻ, പ്രൊപ്പോസ സമർപ്പിക്ക , ധനസഹായത്തിനായുള്ള അപേക്ഷ സമർപ്പിക്ക തുടങ്ങിയവ ഓൺലൈൻ ആക്കുന്നതിനായി ഇഡി ക്ലബ്ബുകൾക്കായി മാത്രം പ്രത്യേകം പോർട്ട ആരംഭിച്ചു. ഇതു വഴി ഇഡി ക്ലബുകളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും അപ് ലോഡ് ചെയ്യുന്നതിനോടൊപ്പം ധനസഹായത്തിനുള്ള അപേക്ഷ, പ്രവർത്തന റിപ്പോർട്ട്, വിദ്യാർഥികളുടെ പ്രകടനം തുടങ്ങിയവ രേഖപ്പെടുത്താനും സാധിക്കും.

Department of Industries to foster Entrepreneurial Culture Among Students
വിദ്യാലയങ്ങളിലെ ഒൺട്രപ്രണർഷിപ്പ് ഡെവല്പ്മന്റ് ക്ലബ്ബുകൾക്കായുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കുന്നു. കെഎസ്ഐഡിസി അഡി. ഡയറക്ടർ കൃപകുമാർ, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ജന മാനേജർ പ്രശാന്ത് അസാപ് ബിസിനസ് ഹെഡ് ലൈജു നായർ തുടങ്ങിയവർ സമീപം

കേരളത്തിലെ എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും അത് വികസിപ്പിച്ച് സംരംഭത്തിലേക്ക് നയിക്കാനുള്ള അവസരമാണ് ഡ്രീംവെസ്റ്റർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ പദ്ധതിയിലൂടെ ഐഡിയാത്തോൺ വഴി ഏറ്റവും മികച്ച ആശയം കണ്ടെത്താനുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് സംഘങ്ങളായി ഇതിലേക്ക് പേര് രജിസ്റ്റർ ചെയ്യാം. ആശയത്തെ സംരംഭമാക്കി മാറ്റുന്നതിനുള്ള വർക്ക്ഷോപ്പ് ഇവർക്കായി സംഘടിപ്പിക്കും. ഇതിനു ശേഷം വർക്ക്ഷോപ്പി നിന്നും സ്വായത്തമാക്കിയ അറിവ് വഴി വിശദമായ പ്ലാൻ ഐഡിയാത്തോണിന് സമർപ്പിക്കണം. ഓരോ ജില്ലയി നിന്നും മികച്ച 12 ആശയങ്ങൾ വച്ച് 168 എൻട്രികളെ തെരഞ്ഞെടുത്ത് അതിൽ നിന്നും വീണ്ടും മത്സരത്തിന് ശേഷം സംസ്ഥാനത്തെ മികച്ച പത്ത് ആശയങ്ങളെ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് കേരളത്തി തന്നെ മികച്ച ഒരു ഭാവി പടുത്തുയർത്താൻ അവസരം സൃഷ്ടിക്കുകയും അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതുമാണ് ലക്ഷ്യം വയ്ക്കുന്നത്.

വ്യവസായവകുപ്പ് പ്രിൻസപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോർ, കെഎസ്ഐഡിസി ജന. മാനേജർ പ്രശാന്ത്, അസാപ് ബിസിനസ് ഹെഡ് ലൈജു നായർ, വ്യവസായവകുപ്പ് അഡി. ഡയറക്ടർ കൃപകുമാർ, സംസ്ഥാനത്തെ 300 ഓളം ഇഡി ക്ലബ് കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടിയി സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.