Sections

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പ് മാർക്കറ്റ് മിസ്റ്ററി വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

Thursday, Dec 21, 2023
Reported By Admin

സംരംഭകർക്കായി വർക്ക്ഷോപ്പ്


മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് 3 ദിവസത്തെ മാർക്കറ്റ് മിസ്റ്ററി വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 28 മുതൽ 30 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ, എക്സിക്യൂട്ടീവ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

മാർക്കറ്റ് ഐഡന്റിഫിക്കേഷനും, സ്കോപ്പിങ്ങ്, മാർക്കറ്റ് സെഗ്മെന്റേഷൻ, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിംഗ് ആന്റ് സോഷ്യൽ മീഡിയ ഇടപെടലുകൾ, എ.ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്സിൽ ഉൽപ്പന്നങ്ങളുടെ ഓൺ ബോർഡിങ്, മാർക്കറ്റിങ്ങിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബിൽഡിംഗ് ആന്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2950 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. (കോഴ്സ് ഫീസ്, സർട്ടിഫിക്കേഷൻ, താമസം, ഭക്ഷണം ഉൾപ്പെടെ) താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി ഡിസംബർ 26 നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. ഓൺലൈൻ വിലാസം: https://kied.info/training-calender/ ഫോൺ: 0484 2532890, 2550322, 9567538749.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.