Sections

എന്റെ കേരളം പ്രദർശന വിപണനമേളയിൽ വിഷു വിപണിയുമായി കൃഷി വകുപ്പ്

Friday, Apr 07, 2023
Reported By Admin
Ente Keralam 2023

നാടൻ പച്ചക്കറികളുമായി കൃഷി വകുപ്പ് വിഷു വിപണി ഒരുക്കും


പാലക്കാട്: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രിൽ ഒൻപത് മുതൽ 15 വരെ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ നാടൻ പച്ചക്കറികളുമായി കൃഷി വകുപ്പ് വിഷു വിപണി ഒരുക്കും. പാലക്കാട് നഗരസഭ കൃഷിഭവന്റെയും ഇക്കോ ഷോപ്പിന്റെയും ആഭിമുഖ്യത്തിലാണ് വിഷു വിപണി സംഘടിപ്പിക്കുന്നത്. കർഷകരിൽ നിന്നും സംഭരിക്കുന്ന ഗുണന്മേയുള്ള പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവ ന്യായമായ വിലയിൽ വിഷു വിപണിയിൽ ലഭിക്കും. ഫാർമർ പ്രൊഡ്യൂസർ ഓർഗ്ഗനൈസേഷൻ മുഖേനയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനവും ഉണ്ടാവും. കൂടാതെ ഫാം സ്റ്റാൾ, സംസ്ഥാന അഗ്രികൾച്ചറൽ മിഷൻ സ്റ്റാൾ, എൻജിനീയറിങ് വിഭാഗം സ്റ്റാൾ തുടങ്ങിയവ ഉണ്ടാകും. ഫാം സ്റ്റാളിൽ വിവിധതരം വിത്തുകൾ, സ്ക്വാഷുകൾ, ജാം, അച്ചാർ തുടങ്ങിയവ ഒരുക്കുന്നുണ്ട്. മാംഗോ ഹബ്ബിൽ നീലം, മുണ്ടപ്പ, പഞ്ചസാരകലശം, സിന്ദൂരം, ഹിമയുദ്ധീൻ, അൽഫോൺസ, കാലപ്പാടി തുടങ്ങി 33 തരം മാങ്ങകൾ, ഹോർട്ടി കൾച്ചർ മിഷന്റെ അർക്ക വെർട്ടിക്കൽ ഗാർഡൻ, റെയിൻ ഷെൽട്ടർ, മൈക്രോ ഗ്രീൻസ് തുടങ്ങിയ മോഡലുകൾ പ്രദർശനത്തിനുണ്ടാകും. എൻജിനീയറിങ് സ്റ്റാളിൽ സ്മാം രജിസ്ട്രേഷനും ഡ്രോൺ മോഡലും ഒരുക്കുന്നുണ്ട്. അഗളി മില്ലെറ്റ് വില്ലേജിലെ മില്ലെറ്റ് ഉത്പന്നങ്ങളും റാഗി മാവ്, ചാമ അരി, പൊരിച്ചീര, ആട്ടുകൊമ്പ് അവര എന്നിവയുടെ വിപണനം റാഗി, ചാമ, തിന, കുതിരവാലി, പനിവരഗ്, വരഗ്, മണിച്ചോളം, കമ്പ് എന്നീ ചെറുധാന്യങ്ങളുടെയും അട്ടപ്പാടിയിലെ പരമ്പരാഗത കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനവും കൃഷിവകുപ്പിന്റെ സ്റ്റാളിൽ ഉണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.