- Trending Now:
മനുഷ്യമനസിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനം തലച്ചോറാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്കത്തിലെത്തി, അവിടെ ശേഖരിക്കുകയും ഉറപ്പിച്ച് നിലനിർത്തുകയും എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കുകയും ചെയ്യുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓർമ.മനുഷ്യ ശരീരത്തിന്റെ ഭൗതികമായ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറിന് രോഗബാധ ഉണ്ടാകുകയും തലച്ചോറിന്റെ ധർമ്മങ്ങൾ തകരാറിൽ ആവുകയും ചെയ്യുമ്പോൾ തലച്ചോറിന്റെ അടിസ്ഥാനധർമ്മങ്ങളായ സ്ഥലകാലബോധം, ഓർമ്മശക്തി, ബുദ്ധിശക്തി,ഭാഷ, ഇന്ദ്രിയ ഗ്രഹണം, ചിന്തിക്കുവാനുള്ള കഴിവ് ഇവയൊക്കെ ഒരാൾക്ക് നഷ്ടമാകുന്നു ഈ അവസ്ഥയാണ് ഡിമെൻഷ്യ അഥവാ മേധാക്ഷയ രോഗം.എന്നാൽ മറവി അനുഭവപ്പെടുന്ന എല്ലാവർക്കും മറവിരോഗം ഉണ്ടാകണമെന്നില്ല. മനസ്സിൽ അമിത ഉത്കണ്ഠയും വിഷാദവും ഉള്ളവർക്ക് കാര്യങ്ങൾ മറന്നു പോകുന്നതായി തോന്നാറുണ്ട്. ഇതിനെ ഒരു മറവിരോഗമായി കണക്കാക്കുന്നില്ല. കാരണം ഉൽക്കണ്ഠയോ വിഷാദമോ ഭേദപ്പെടുന്ന ക്രമത്തിൽ ഇവരുടെ ഓർമ്മ മെച്ചപ്പെടുന്നു. ജോലി സ്ഥലത്തും വീട്ടിലും മറവി മൂലം സാധാരണ സാരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേ രോഗിയായി കണക്കാക്കാറുള്ളൂ.
ഡിമെൻഷ്യ എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന അനേകം അസുഖങ്ങളിൽ പ്രധാനിയാണ് അൽഷിമേഴ്സ്.തലച്ചോറിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾ അണുബാധകൾ പോഷകാഹാരക്കുറവ് മദ്യപാനം തലച്ചോറിനെ ബാധിക്കുന്ന ചില മരുന്നുകൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് മറവിരോഗം അഥവാ ഡിമെൻഷ്യ ഉണ്ടാകാൻ സാധ്യതയുണ്ട്.ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കാണുന്ന രോഗിയുടെ പ്രശ്നം ആദ്യമായി തന്നെ ഒരു ഡോക്ടറുമായി ചർച്ച ചെയ്യുന്നതാണ് നല്ലത്. ചില ലക്ഷണങ്ങൾ ചികിത്സിച്ചു മാറ്റാവുന്ന ലക്ഷണങ്ങൾ ആകാം. ചില അണുബാധകൾ ചില മരുന്നുകൾ വിഷാദം എന്ന മാനസികരോഗം മറ്റു ചില മാനസിക രോഗങ്ങൾ ഇവയ്ക്കെല്ലാം ഡിമെൻഷ്യ സാദൃശ്യമായ ലക്ഷണങ്ങൾ ഉണ്ടാകാം. അതുകൊണ്ട് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ രോഗം ഡിമെൻഷ്യ എന്ന് തിരിച്ചറിയാൻ പാടുള്ളൂ.
അൽഷിമേഴ്സ് രോഗമടക്കമുള്ള ഡിമൻഷ്യ പകർച്ചവ്യാധി അല്ല. ഒരു പാരമ്പര്യ രോഗവും അല്ല. ചില കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഇതുണ്ടാകുവാനുള്ള പ്രവണത കൂടുതലായി കണ്ടേക്കാം. പ്രായം കൂടുംതോറും ഡിമെൻഷ്യ വരുവാനുള്ള സാധ്യതകൾ കൂടുതലാണെങ്കിലും പ്രായാധിക്യത്തിന്റെ പേരിൽ ഉണ്ടാകുന്ന രോഗാവസ്ഥയല്ല ഇത്. കാരണം ഡിമെൻഷ്യ ബാധിച്ച നാല്പതും അൻപതും വയസ്സുകാരെ സമൂഹത്തിൽ കണ്ടുവരുന്നുണ്ട്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
നിലക്കടലയുടെ ആരോഗ്യ ഗുണങ്ങളും അപകടങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.