Sections

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Thursday, Dec 01, 2022
Reported By MANU KILIMANOOR

വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം

വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുളള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ട്. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്ത കുടുംബത്തിലെ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍ എ.ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്ഐവി ബാധിതരായ വ്യക്തികള്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിന് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487-2361500


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.