- Trending Now:
മലയാളി നടി ലീന മരിയ പോളിനും ഭര്‍ത്താവ് സുകാഷ് ചന്ദ്രശേഖറിനുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടു നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയെ ഡല്‍ഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം (ഇഡബ്ല്യു) ചോദ്യം ചെയ്തു.ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഓഫിസില്‍ 7 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊഴിയെടുക്കുന്നതിനായി കഴിഞ്ഞയാഴ്ച നോറയ്ക്കു പൊലീസ് നോട്ടിസ് അയച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണു നടി ഓഫിസിലെത്തിയത്. വൈകിട്ട് ആറു മണിയോടെ മടങ്ങിപ്പോയി. ഇതേ കേസില്‍ നോറ ഫത്തഹിയെ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ചോദ്യം ചെയ്തിരുന്നു. 64 ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തതിനാണ് ലീനയേയും സുകാഷിനേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.