Sections

ഹോട്ടലുകളിലെ സര്‍വീസ് ചാര്‍ജ് വിലക്കിന് സ്റ്റേ

Thursday, Jul 21, 2022
Reported By MANU KILIMANOOR

പാഴ്‌സല്‍ ഓര്‍ഡറുകള്‍ക്ക് ഈ ചാര്‍ജ് ഈടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃസം രക്ഷണ അതോറിറ്റി മാര്‍ഗരേഖ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ യുടെ ഹര്‍ജിയിലാണ് നടപടി.റെസ്റ്റോറന്റുകളും ഹോട്ടലുകളും സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് സിസിപിഎയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ചാര്‍ജ് നല്‍കാനാകില്ലെങ്കില്‍ റസ്റ്റോറന്റില്‍ പോകാതിരിക്കാം. സര്‍വീസ് ചാര്‍ജിനെക്കുറിച്ച് ഹോട്ടലുകളില്‍ മെനു കാര്‍ഡിലോ മറ്റേതെങ്കിലും തരത്തിലോ പ്രദര്‍ശിപ്പിച്ചിരിക്കണം. പാഴ്‌സല്‍ ഓര്‍ഡറുകള്‍ക്ക് ഈ ചാര്‍ജ് ഈടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.അധികൃതരോട് വിശദീകര ണമാവശ്യപ്പെട്ട ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നവം ബര്‍ 25-ലേക്ക് മാറ്റി.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.