- Trending Now:
ഹൈദരാബാദ്: ഹാർട്ട്ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച, നാലുദിവസം നീണ്ട തീവ്ര പരിശീലന പരിപാടിയായ ' ഡീപ് യൂ ഇന്ത്യ റിട്രീറ്റ്'', ഹൈദരാബാദിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹാർട്ട് ഫുൾ തലസ്ഥാനമായ കാൻഹാ ശാന്തിവനത്തിലെ ശാന്തമായ പരിസരങ്ങളിൽ വെച്ച് നടക്കുകയുണ്ടായി.
റിട്രീറ്റ് ഇന്നാണ് അവസാനിച്ചത്. ആത്മാന്വേഷണത്തിനും, സൗഖ്യത്തിനും, ജീവിതലക്ഷ്യം കണ്ടെത്തുന്നതിനുമായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള, നിർലീനവും പരിണാമത്തിന് പ്രേരകവും ആയ ഒരു ആന്തരികയാത്രയാണ് ഈ റിട്രീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. 40 ഐപിഎസ് ഓഫീസർമാരുൾപ്പെടെ നൂറിലധികം പേർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടും മുപ്പതിനായിരത്തിലധികം ആളുകളുടെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുള്ള, ബോധപൂർവ്വമായ നേതൃത്വത്തിന്റെയും മനുഷ്യ പരിപുഷ്ടിയുടെയും വിഖ്യാതനായ വക്താവായ മിസ്റ്റർ വാസ്‌കോ ഗാസ്പറാണ് ഈ പരിപാടി നയിക്കുന്നത്.
ആദ്യമായല്ല മിസ്റ്റർ ഗാസ്പർ ഹാർട്ട് ഫുൾനെസ്സുമായി കൈകോർത്ത് കാൻഹ ശാന്തി വനത്തിൽ റിട്രീറ്റ് സംഘടിപ്പിക്കുന്നത്. മുൻപും, ഹാർട്ട്ഫുൾനെസ്സും ഡീപ് യൂ റിട്രീറ്റും സംയോജിതമായി നടത്തിയ പരിപാടികൾ അനേകം ജീവിതങ്ങളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്.
കാൻഹ ശാന്തി വനത്തിലെ ശിൽപ്പശാലയിൽ വെച്ച് സംസാരിക്കുന്നതിനിടെ ശ്രീ ഗാസ്പർ പറഞ്ഞു, 'ആളുകളെ ഗുണപരമായ രീതിയിൽ സ്വാധീനിക്കുകയും, വിജയകരമായ, സന്തുലിതമായ ജീവിതം നയിക്കുവാനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നത് വളരെ സംതൃപ്തി നൽകുന്ന ഒരു അനുഭവമാണ്. ജീവിതത്തെ സ്വന്തം നിയന്ത്രണത്തിൽ ആക്കാൻ ഇത് അവരെ സഹായിക്കുന്നു. കാൻഹാ ശാന്തി വനത്തിലെ പ്രശാന്തതയും ദിവ്യമായ അന്തരീക്ഷവും നമ്മുടെ അന്തർബോധവുമായി പെട്ടെന്ന് ബന്ധത്തിലാകാൻ നമ്മെ സഹായിക്കുന്നുണ്ട്. ഈ റിട്രീറ്റ് പ്രോഗ്രാം കാൻഹയിൽ വെച്ച് നടത്തുവാൻ അവസരമൊരുക്കിയതിൽ ബഹുമാന്യനായ ദാജിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു.'
ഹാർട്ട് ഫുൾനെസ്സ് മാർഗ്ഗദർശിയും ശ്രീരാമചന്ദ്ര മിഷന്റെ പ്രസിഡന്റുമായ ദാജി ഇങ്ങിനെ കൂട്ടിച്ചേർത്തു, ''ഹാർട്ട്ഫുൾനെസ്സ്, ഡീപ്പ് യൂ റിട്രീറ്റ് പരിശീലനങ്ങളുടെ മനോഹരമായ ഒരു സംയോജനമാണിത്. രണ്ടു പദ്ധതികളുടെയും മികച്ച ആനുകൂല്യങ്ങൾ ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കുന്നു. ഇതുകൊണ്ട് മനുഷ്യബോധത്തെ ഉത്കൃഷ്ടമാക്കാനും സമഗ്രമായ സൗഖ്യം ഉറപ്പാക്കാനും സാധിക്കും. വൈകാരിക പ്രക്ഷുബ്ധതകളിൽ നിന്ന് പെട്ടെന്നുള്ള മുക്തി, പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള പ്രാവീണ്യം, സമചിത്തത വികസിപ്പിക്കൽ, വ്യക്തിപരമായ പരിവർത്തനം ഇങ്ങിനെ വിലപ്പെട്ട കഴിവുകൾ വളർത്തിയെടുത്താണ് ഇതിൽ പങ്കെടുത്തവരെല്ലാം മടങ്ങുന്നത്. അത് അവരെ ജീവിതത്തിൽ വളരെയധികം സഹായിക്കും.''
മേൽപ്പറഞ്ഞ ആശയത്തെയാണ് ഡീപ്പ് യൂ ഇന്ത്യ റിട്രീറ്റ് ഉൾക്കൊള്ളുന്നത്. പ്രകൃതിയുമായുള്ള ബന്ധം വീണ്ടെടുക്കാനും, അഗാധമായ ബന്ധങ്ങൾ പുഷ്ടിപ്പെടുത്താനും ,മറ്റുള്ളവർ പറയുന്നത് ആഴത്തിൽ ശ്രവിക്കാനും, ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടാനും സുരക്ഷിതമായ ഒരിടമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. സ്വന്തം മനസ്സിനോടും മറ്റുള്ളവരോടും പ്രകൃതിയോടും ഇത്തരം ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ഒരവസരം.
അത് മാറിക്കൊണ്ടേയിരിക്കുന്ന ഒരു ലോകത്തിൽ, സൗഖ്യത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പരിണാമത്തിന്റെയും അടിസ്ഥാനമായി മാറുന്നു.
റിട്രീറ്റിലെ പരിശീലനങ്ങളിൽ ചിലത്:
സൗഖ്യത്തിനും ജീവിതലക്ഷ്യം ഉറപ്പാക്കുന്നതിനും ജീവിതങ്ങളെ അർത്ഥപൂർണ്ണമായി സ്വാധീനിക്കുന്നതിനും സഹായിക്കുന്ന ഉൾക്കാഴ്ചകളും പരിശീലന പദ്ധതികളും സജ്ജമാക്കി, പരിണാമ പ്രേരകമായ ഒരു യാത്രയാണ് റിട്രീറ്റ് അതിൽ പങ്കെടുക്കുന്നവർക്ക് സമ്മാനിക്കുന്നത്. ഈ റിട്രീറ്റ് വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അർത്ഥവത്തായ സ്വാധീനം ചെലുത്തും.
പൗരാണിക ജ്ഞാനത്തിന്റെയും അത്യാധുനികമായ ആത്മവികാസ സാങ്കേതിക പദ്ധതികളുടെയും മിശ്രണമായ ഈ റിട്രീറ്റ് സ്പഷ്ടതയും വൈകാരികമായ പുനരുജ്ജീവനവും വ്യക്തിപരമായ പരിണാമവും വളർത്തിയെടുക്കാൻ സഹായകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.