- Trending Now:
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്നും പാറ്റേൺ/സി.ബി.സി. പദ്ധതിപ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടാശ്വാസം നൽകുന്നതിനായി അദാലത്ത് നടത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒക്ടോബർ 10ന് രാവിലെ 10.30 മുതൽ വൈകിട്ട് നാല് വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന്റെ നേതൃത്വത്തിലാണ് അദാലത്ത്.
ഒക്ടോബർ അഞ്ചിനകം ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയവുമായി ബന്ധപ്പെട്ട് ബാദ്ധ്യത തുക കണക്കാക്കി, സ്ഥിരീകരണം വാങ്ങി പങ്കെടുക്കാം. ഫോൺ - 0474-2743587.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.