- Trending Now:
നേരിട്ടുള്ള ഇടപാടുകളെക്കാള്‍ ഇന്ന് എല്ലാവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകളോടാണ് താല്‍പര്യം.കോവിഡിനു പിന്നാലെ ഇ-നെറ്റിലൂടെയുള്ള പണമിടപാടുകള്‍ വര്‍ദ്ധിച്ചു വരുകയാണ്.പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലാകുന്നതോടെ ഹാക്കര്‍മാരുടെ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായി പറയപ്പെടുന്നു.കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു ഹാക്കര്‍ക്ക്, ശരാശരി പേയെന്റ് കാര്‍ഡുകള്‍ ആറു സെക്കന്‍ഡിനുള്ളില്‍ അവരുടെ വരുതിയിലാക്കാന്‍ സാധിക്കുമെന്നാണു നോര്‍ഡ് വി.പി.എന്നിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതായത് നിങ്ങളുടെ അക്കൗണ്ട് കാലിയാകാന്‍ വേണ്ടത് വെറും ആറു സെക്കന്‍ഡ് മാത്രം.
ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ആഗോള വി.പി.എന്‍. സേവന ദാതാവായ നോര്‍ഡ്, 140 രാജ്യങ്ങളില്‍ നിന്നുള്ള നാല് ദശലക്ഷം പേമെന്റ് കാര്‍ഡുകളാണു വിശകലനം ചെയ്തത്. കാര്‍ഡ് ഇടപാടുകളില്‍, ഹാക്ക് ചെയ്യാന്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന 'ബ്രൂട്ട് ഫോഴ്‌സ്' കണ്ടെത്തി.ഒരു ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ആദ്യ 6- 8 അക്കങ്ങള്‍ കാര്‍ഡ് ഇഷ്യൂവറുടെ ഐഡി നമ്പറാണ്. 16-ാം അക്കം ഒരു ചെക്ക്‌സം ആയതിനാല്‍ 7- 9 നമ്പറുകള്‍ ഹാക്കര്‍മാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരത്തിലുള്ള ആക്രമണം നിമിഷങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഏത് വിധത്തിലാണ് നമുക്ക് ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ സേഫാക്കി മാറ്റാന്‍ സാധിക്കുക ?
തട്ടിപ്പുകള്‍ മനസിലാക്കുന്നതിനു മാസത്തില്‍ ഒരിക്കലെങ്കിലും ഉപയോക്താക്കള്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അവലോകനം ചെയ്യണം, ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള സുരക്ഷ മുന്നറിയിപ്പുകള്‍ പൂര്‍ണമായി മനസിലാക്കുകയും നടപ്പിലാക്കുകയും വേണം. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത അക്കൗണ്ടുകളില്‍ പണം സൂക്ഷിക്കാവുന്നതുമാണ്.ധനകാര്യ സ്ഥാപനങ്ങള്‍ താത്കാലിക വെര്‍ച്വല്‍ കാര്‍ഡുകള്‍ ഇന്നു വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ കൂടുതലായി ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ സമയത്തേയ്ക്കു മാത്രം കാലവധിയുള്ള ഇത്തരം കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും മറ്റും അനുയോജ്യമാണ്.
കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 13 ന് ആര്‍.ബി.ഐ. കെ.വൈ.സി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അക്കൗണ്ട് ലോഗിന്‍ വിശദാംശങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, കെ.വൈ.സി. രേഖകളുടെ പകര്‍പ്പുകള്‍, കാര്‍ഡ് വിവരങ്ങള്‍, പിന്‍, പാസ് വേഡ്, ഒ.ടി.പി. മുതലായവ വിവരവങ്ങള്‍ അജ്ഞാതരായ വ്യക്തികളുമായോ ഏജന്‍സികളുമായോ പങ്കിടരുത്. പ്രത്യേകിച്ച് കോളികളിലൂടെയും മെസേജുകളിലൂടെയും മറ്റും. തട്ടിപ്പു നടന്നതായി സംശയമുണ്ടായാല്‍ ഉടനെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക. ധനകാര്യ സ്ഥാപനങ്ങള്‍ ഒരിക്കലും ഇത്തരം വിവരങ്ങള്‍ കോളുകളിലൂടെയും മറ്റും ആവശ്യപ്പെടില്ല.
തുടര്‍ച്ചയായി കോളുകള്‍ വരികയോ, ഭീഷണി, നിര്‍ബന്ധിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍ പരാതി നല്‍കുക. അനാവശ്യ കോളുകള്‍ എടുക്കാതിരിക്കുക. വെര്‍ച്വല്‍ കാര്‍ഡുകളും മറ്റും ഉപയോഗിക്കുക. അക്കൗണ്ട്, കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ഫോണ്‍, കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സേവ് ചെയ്യാതിരിക്കുക. കാര്‍ഡ് പാസ്വേഡുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുക.
Story highlights: A report released by NordVPN shows that using a computer, an average payment card can be cracked in only six seconds.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.