- Trending Now:
കൊച്ചി: ലോകത്തിലെ പ്രമുഖ ഡയമണ്ട് കമ്പനികളിലൊന്നായ ഡി ബിയേഴ്സ് ഗ്രൂപ്പും ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്കും ദീർഘകാല സഹകരണം പ്രഖ്യാപിച്ചു. പ്രകൃതി ദത്ത ഡയമണ്ടുകൾ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇന്ത്യൻ വിപണിയിൽ വളർന്ന് വരുന്ന അവസരങ്ങൾ പ്രയോജപ്പെടുത്താനുമാണ് സഹകരണം ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് സ്വാഭാവിക വജ്രാഭരണങ്ങൾക്കുള്ള ഡിമാൻഡ് ഉയർന്ന് വരുന്നുണ്ട്. ആഗോള ഡിമാൻഡിൻറെ 11 ശതമാനവും ഇന്ത്യൻ ഉപയോക്താക്കളുടെതാണ്. പ്രകൃതി ദത്ത വജ്രാഭരണങ്ങളുടെ ലോകവിപണിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഈ വളർച്ചാ അവസരം പ്രയോജനപ്പെടുത്താനാണ് തനിഷ്കും ഡി ബിയേഴ്സും ദീർഘകാല സഹകരണത്തിന് തുടക്കമിടുന്നത്. ഇന്ത്യൻ ഉപയോക്താക്കളുടെ വജ്രങ്ങളെകുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനും അതിലുള്ള താത്പര്യവും വിശ്വാസവും വർധിപ്പിക്കുവാനും പ്രകൃതിദത്ത വജ്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സഹകരണം ലക്ഷ്യമിടുന്നുണ്ട്. മൂന്നു പതിറ്റാണ്ടുകളായി ഇന്ത്യൻ വിപണിയെ കുറിച്ചുള്ള തനിഷ്കിൻറെ ആഴത്തിലുള്ള ധാരണയും ഡയമണ്ട് വിഭാഗത്തിൽ ഡി ബിയേഴ്സിനുള്ള വൈദഗ്ധ്യവും കൂട്ടിയോജിപ്പിച്ച് പ്രയോജനപ്പെടുത്താനാണ് ഈ സഹകരണത്തിലൂടെ ശ്രമിക്കുന്നത്.
ഡയമണ്ടുകളോടുള്ള ഇന്ത്യയുടെ അഭിനിവേശം ആയിരക്കണക്കിന് വർഷങ്ങളായിട്ടുള്ളതാണെന്നും ഈ വിപണിയിലെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ തനിഷ്കുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഡി ബിയേഴ്സ് ബ്രാൻഡ് സിഇഒ സാൻഡ്രീൻ കോൺസീലർ പറഞ്ഞു. ഡി ബിയേഴ്സിനെ പോലെ തന്നെ തനിഷ്കും പ്രകൃതിദത്ത വജ്രങ്ങളുടെ മൂല്യവും ശക്തിയും അന്തസും തിരിച്ചറിയുന്നു. ഈ പ്രകൃതി നിധികളിലേക്കും അവയുടെ സ്ഥായിയായ മൂല്യത്തിലേക്കും കൂടുതൽ ഇന്ത്യൻ ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഡയമണ്ടുകളുടെ അവസരം വളരെ വലുതാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി വജ്രാഭരണങ്ങൾ ജനകീയമാക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന തനിഷ്ക് എല്ലായ്പ്പോഴും ആധുനിക വനിതകളെയാണ് ലക്ഷ്യമിടുന്നത്. തനിഷ്ക് ഡയമണ്ട് ഗ്യാരണ്ടിയുടെ സർട്ടിഫിക്കറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും സുതാര്യമായ ബൈബാക്ക് പോളിസിയുണ്ട്. എല്ലാ തനിഷ്ക് ഡയമണ്ടുകളും പ്രകൃതിദത്തവും അപൂർവവും മൂല്യവത്തായതും നൂതനമായ ഡിസൈനുകളാൽ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവയുമാണെന്നും ഡി ബിയേഴ്സുമായുള്ള സഹകരണം തനിഷ്കിനും ഡയമണ്ട് മേഖലയ്ക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.