Sections

ഡിസിബി ബാങ്ക് നാലാം ത്രൈമാസത്തിൽ 177 കോടി രൂപ അറ്റാദായം നേടി

Monday, Apr 28, 2025
Reported By Admin
DCB Bank Reports 14% Q4 Net Profit Growth and 15% Full-Year Increase in FY25

കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം ത്രൈമാസത്തിൽ 177 കോടി രൂപ അറ്റാദായം നേടി. അതിനു മുമ്പത്തെ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 156 കോടി രൂപ ആയിരുന്നു അറ്റാദായം. 14 ശതമാനം വളർച്ച രേഖപ്പെടുത്തി. ബാങ്കിൻറെ 2025 സാമ്പത്തിക വർഷത്തെ അറ്റാദായം 615 കോടി രൂപയാണ്. 2024 സാമ്പത്തിക വർഷത്തെ അറ്റാദായമായ 536 കോടി രൂപയിൽ നിന്ന് 15 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

വായ്പ 25 ശതമാനം വാർഷിക വളർച്ചയും നിക്ഷേപം 22 ശതമാനം വാർഷിക വളർച്ച നേടി. മാർച്ച് 31, 2025ലെ കണക്കനുസരിച്ച് ബാങ്കിൻറെ മൊത്തം നിഷ്ക്രിയ ആസ്തി 2.99 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനവുമാണ്. മൂലധന ശേഷി ശക്തമായ നിലയിൽ തുടരുന്നു. 2025 മാർച്ച് 31-ലെ കണക്കനുസരിച്ച് മൂലധന ശേഷി അനുപാതം 16.77 ശതമാനം ആയിരുന്നു.

ബാങ്കിൻറെ വായ്പകളിലും നിക്ഷേപങ്ങളിലും വളർച്ച ശക്തമായി തുടരുന്നുവെന്നും നെറ്റ് ഇൻററസ്റ്റ് മാർജിൻ സ്ഥിരത കൈവരിക്കുകയും ഫീസ് വരുമാനം സ്ഥിരമായി വർദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും ഡിസിബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രവീൺ കുട്ടി പറഞ്ഞു. ഉൽപ്പാദനക്ഷമതയിലെ നേട്ടങ്ങൾ ചെലവ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ പ്രതിഫലിക്കുന്നു. വെല്ലുവിളികൾക്കിടയിലും പോർട്ട്ഫോളിയോ ഗുണനിലവാരത്തിൽ സ്ഥിരമായ പുരോഗതി കാണുന്നതിൽ സന്തോഷമുണ്ട്. തങ്ങൾ സ്വീകരിച്ച നടപടികൾ വരും കാലങ്ങളിൽ ഈ പ്രവണതകളെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.