Sections

തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

Monday, Oct 14, 2024
Reported By Admin
DCB Bank's new branch inauguration at Vellayambalam-Shasthamangalam Road, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലിൽ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു. ജീവനക്കാർക്ക് അനുകൂലമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉൾപ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാനുള്ള ബാങ്കിൻറെ ഉദ്യമത്തിൻറെ ഭാഗമായാണ് ഈ വിപുലീകരണം.

ഡിസിബി ബാങ്ക് റീജണൽ ഹെഡ് ഗൗതം കെ രാജുവിൻറെ സാന്നിധ്യത്തിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് ശാഖ ഉദ്ഘാടനം ചെയ്തു.

25 ലക്ഷം രൂപയ്ക്കും 2 കോടിയ്ക്കും ഇടയിലുള്ള ഡിസിബി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ തുകയ്ക്ക് പ്രതിവർഷം 7 ശതമാനം വരെ മികച്ച പലിശ നിരക്കും, റീട്ടെയിൽ ബാങ്കിങ് സേവനങ്ങളുടെ സമഗ്രമായ ശ്രേണിയും, ലോക്കറുകളും പുതിയ ഡിസിബി ബാങ്ക് ശാഖ നൽകുന്നു. ഫിക്സഡ് ഡിപ്പോസിറ്റുകളിൽ സ്ഥിര നിക്ഷേപകർക്ക് 8.05 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 8.55 ശതമാനവും പുതിയ ഡിസിബി ബാങ്ക് ശാഖ നൽകുന്നു.

കുറഞ്ഞ ബാലൻസ് ആവശ്യകതകൾക്ക് വിധേയമായി ഡിസിബി ഗോൾഡ് ലോൺ, ട്രാക്ടർ ലോണുകൾ എന്നിവ പോലുള്ള പെട്ടെന്നുള്ള വായ്പകൾയായി ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ടിലൂടെ സാധുവായ യുപിഐ ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകൾക്ക് പ്രതിവർഷം 7,500 രൂപ വരെ ക്യാഷ് ബാക്ക് നൽകുന്നു. ട്രാവൽസ്മാർട്ട് കാർഡ് തടസ്സമില്ലാത്ത യാത്രയും ഇൻഷുറൻസും ലഭ്യമാക്കുന്നു. ഡിസിബി റെമിറ്റ് വിദ്യാഭ്യാസം, കുടുംബം, മെഡിക്കൽ ആവശ്യങ്ങൾക്കായി എളുപ്പത്തിൽ അന്താരാഷ്ട്ര ഫണ്ട് കൈമാറ്റം സാധ്യമാക്കുന്നു.

ഡിസിബി ബാങ്ക് പുതിയ ശാഖയിലൂടെ കേരളത്തിലെ ഡിജിറ്റൽ, ബ്രാഞ്ച് സാന്നിധ്യം, ശൃംഖല, ഉപഭോക്തൃ ടച്ച് പോയിൻറുകൾ എന്നിവ ശക്തിപ്പെടുത്തുന്നു. ഡിസിബി ബാങ്ക് പദ്ധതികൾ വ്യക്തികൾക്കും ബിസിനസുകൾക്കും കർഷകർക്കും സംരംഭകർക്കും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.