Sections

4.5 ദശലക്ഷം സിങ്കപ്പൂർ ഡോളറിൻറെ ഗ്രാൻറിനായി 22 ബിസിനസുകളെ തെരഞ്ഞെടുത്ത് ഡിബിഎസ് ഫൗണ്ടേഷൻ

Friday, Apr 04, 2025
Reported By Admin
DBS Foundation Awards Grant to 22 Impact Businesses, Including 4 from India

കൊച്ചി: പ്രധാന വിപണികളിൽ നിന്നുള്ള 22 ബിസിനസ് ഫോർ ഇംപാക്ടുകളെ (ബിഎഫ്ഐ) ഡിബിഎസ് ഫൗണ്ടേഷൻ തങ്ങളുടെ വാർഷിക ഗ്രാൻറ് അവാർഡ് പദ്ധതി പ്രകാരമുള്ള ഫണ്ടിങ്ങിനായി തെരഞ്ഞെടുത്തു. ഇവയിൽ നാലെണ്ണം ഇന്ത്യയിൽ നിന്നാണ്. 1500 അപേക്ഷകരിൽ നിന്നു തെരഞ്ഞെടുത്ത ഇവർക്ക് ആകെ 4.5 ദശലക്ഷം സിംഗപൂർ ഡോളറിൻറെ ഫണ്ടിങ്ങാവും ലഭിക്കുക. തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനും ആവശ്യമുള്ള പ്രാദേശിക സമൂഹങ്ങളെ സഹായിക്കാനുമാണിത്. ഈ 22 സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന സഹായം അടുത്ത രണ്ടു വർഷങ്ങളിലായി എട്ടു ലക്ഷം പേർക്കു ഗുണകരമാകും എന്നാണ് കണക്കു കൂട്ടുന്നത്.

അടിസ്ഥാന വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യ പരിചരണം തുടങ്ങിയ അനിവാര്യ ആവശ്യങ്ങൾ, കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ എല്ലാവരേയും ഉൾപ്പെടുത്തൽ, തൊഴിൽക്ഷമതയും മറ്റ് അവസരങ്ങളും വർധിപ്പിക്കൽ തുടങ്ങിയ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന മേഖലകളിലാണ് ഈ ബിസിനസുകൾ ഉള്ളത്. പ്രായമായവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ബിസിനസുകളെ വളർത്തുന്നതിനായുള്ള ഡിബിഎസ്എഫിൻറെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗ്രാൻറ് പ്രോഗ്രാമിന് തുടക്കംകുറിക്കുന്നത്. 2024-ൽ തുടക്കം കുറിച്ച ഇംപാക്ട് ബിയോണ്ട് അവാർഡുകൾ ഇതിൻറെ ഭാഗമാണ്.

സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുമകൾ കണ്ടെത്തുന്ന സ്ഥാപനങ്ങളേയും ചെറുകിട ഇടത്തരം സ്ഥാപനങ്ങളേയും ശാക്തീകരിക്കുന്നതാണ് ഡിബിഎസ്എഫ് ഗ്രാൻറ് പരിപാടി. ഫണ്ടിങ്ങിനു പുറമെ ടാർഗറ്റഡ് ഓഡിയൻസ്, മെൻറർ ഷിപ്, ശേഷി വികസനം, നെറ്റ് വർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഇവർക്കു ലഭ്യമാക്കുകയും ചെയ്യും. 2015-നു ശേഷം ഡിബിഎസ് ഫൗണ്ടേഷൻ 21.5 ദശലക്ഷം സിങ്കപ്പൂർ ഡോളറിലേറെയാണ് 160 ബിസിനസ് ഫോർ ഇംപാക്ടുകൾക്ക് ഗ്രാൻറ് നൽകിയത്. ഇതിൽ പങ്കെടുത്തവർ ഇതിനു പുറമെ പത്തു മടങ്ങ് തുടർ ഫണ്ടിങ്ങിനായി സ്വരൂപിക്കാനും തുടക്കം കുറിച്ചിട്ടുണ്ട്.

ഡിബിഎസ്എഫിൻറെ പ്രവർത്തനങ്ങൾ, ഗ്രാൻറ് തുടങ്ങിയവയെ കുറിച്ചുള്ള കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.dbs.com/foundation/grants.html സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.