Sections

മെട്രോ നഗരങ്ങളിൽ സ്വയം തൊഴിൽ ചെയ്യുന്ന 65 ശതമാനം സ്ത്രീകൾക്കും ബിസിനസ് വായ്പ ഇല്ല: ക്രിസിൽ, ഡിബിഎസ് ബാങ്ക് ഇന്ത്യ സർവേ

Tuesday, Oct 01, 2024
Reported By Admin
DBS Bank India and CRISIL release the 'Women and Finance' report focusing on self-employed women

39 ശതമാനം പേരും ബിസിനസുകൾക്ക് വ്യക്തിഗത സമ്പാദ്യത്തെ ആശ്രയിക്കുന്നു


കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ, ക്രിസിലുമായി സഹകരിച്ച് 'വുമൺ ആൻഡ് ഫിനാൻസ്' പരമ്പരയിലെ മൂന്നാമത്തെ റിപ്പോർട്ട് പുറത്തിറക്കി. ഇന്ത്യയിലെ 10 പ്രധാന ഇന്ത്യൻ നഗരങ്ങളിലായി 400 സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾ സർവേയിൽ പങ്കെടുത്തു. സംരംഭകരെന്ന നിലയിലുള്ള അവരുടെ സാഹചര്യങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകളാണ് റിപ്പോർട്ട് പുറത്തുവിടുന്നത്.

ഇത് അവരുടെ ബിസിനസ് ഫണ്ടിംഗ് ഉറവിടം, ബാങ്കിംഗ് ശീലങ്ങൾ, ഡിജിറ്റൽ പേയ്മെൻറ് മുൻഗണനകൾ, തൊഴിൽ ശക്തികളുടെ രീതികൾ, അവരുടെ ബിസിനസുകൾക്കുള്ളിൽ സുസ്ഥിരതയ്ക്കായി സ്വീകരിച്ച നടപടികൾ എന്നിവ പരിശോധിക്കുന്നു. കൂടാതെ റിപ്പോർട്ട് ലിംഗ വിവേചനം പോലുള്ള വെല്ലുവിളികളിലേക്കും പ്രായം, വരുമാന നിലവാരം, ഭൂമിശാസ്ത്രപരമായ സ്ഥാനം തുടങ്ങിയ ഘടകങ്ങൾ അവരുടെ തീരുമാനങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് വിശകലനം ചെയ്യുന്നു. വനിതാ സംരംഭകർ ബിസിനസ് ലഭിക്കുന്നതിനുള്ള പിന്തുണയും അവസരങ്ങളും തേടുന്ന നിർണായക മേഖലകളെ ഇത് തിരിച്ചറിയുന്നു.

ബിസിനസ് ഫണ്ടിംഗിൻറെ ഉറവിടങ്ങൾ

ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ 65 ശതമാനം സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളും ബിസിനസ് വായ്പ എടുത്തിട്ടില്ല, 39 ശതമാനം പേരും അവരുടെ സംരംഭങ്ങൾക്കുള്ള പണത്തിന് വ്യക്തിഗത സമ്പാദ്യത്തെ ആശ്രയിക്കുന്നു. വായ്പ ലഭിച്ചവരിൽ 21 ശതമാനം പേരും മുൻഗണന നൽകിയത് ബാങ്ക് വായ്പകളായിരുന്നു. വനിതാ സംരംഭകർ ഈടായി വ്യക്തിഗത ആസ്തികൾ ഉപയോഗിക്കുന്നു, 28 ശതമാനം സ്വത്തും 25 ശതമാനം സ്വർണ്ണവും ഇതിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സ്വർണം പണയമായി ഉപയോഗിക്കുന്നവരിൽ 64 ശതമാനം പേരും പ്രധാനമായും നിക്ഷേപിക്കുന്നത് സേവിംഗ്സ് അക്കൗണ്ടുകൾ, സ്വർണം തുടങ്ങിയ സുരക്ഷിതമായ ഓപ്ഷനുകളിലാണ്.

സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം:

സർക്കാർ പദ്ധതികളെ സംബന്ധിച്ച് കാര്യമായ അവബോധ കുറവ് സർവേ വെളിപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ 24 ശതമാനം പേരും ലഭ്യമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അറിയില്ല. കൂടാതെ 34 ശതമാനം പേർ തങ്ങളുടെ ബിസിനസുകൾക്കായി സർക്കാർ പദ്ധതികളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. ഈ വിടവ് നികത്തുന്നതിന് സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനും സർക്കാർ അവകാശങ്ങളും സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കാൻ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഡിബിഎസ് ഫൗണ്ടേഷൻ ഹഖ്ദർശകുമായി സഹകരിച്ച് മികച്ച പരിശീലന പരിപാടി ആരംഭിച്ചു. 200,000 പാർശ്വവൽക്കരിക്കപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതി ലക്ഷ്യമിടുന്നത് ഇതിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനം സ്ത്രീകളാണ്.

ബാങ്കിംഗ് പദ്ധതികൾ:

39 ശതമാനം വനിതാ സംരംഭകർ ക്യാഷ് ക്രെഡിറ്റ് (സിസി), ഓവർഡ്രാഫ്റ്റ് (ഔഡി) സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു, തുടർന്ന് കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡുകളും (25 ശതമാനം) പ്രോപ്പർട്ടി-ബാക്ക്ഡ് ടേം ലോണുകളും (11 ശതമാനം) പ്രയോജനപ്പെടുത്തുന്നു. പ്രതികരിച്ചവരിൽ 39 ശതമാനം കുറഞ്ഞ പലിശ നിരക്കുകളും ഫ്ളെക്സിബിൾ തിരിച്ചടവ് നിബന്ധനകളും വായ്പകൾക്കായി ബാങ്ക് തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി അഭിപ്രായപ്പെട്ടു.

സാമ്പത്തിക സഹായത്തിനും പുറമേയുള്ള പിന്തുണ:

ബാങ്കുകളുടെ സാമ്പത്തിക പിന്തുണയ്ക്കപ്പുറം, വനിതാ സംരംഭകർ മാർഗനിർദേശത്തിനുള്ള ആഗ്രഹം (26 ശതമാനം), സർക്കാർ പദ്ധതികളിലേക്ക് എത്തിച്ചേരാനുള്ള പിന്തുണ (18 ശതമാനം), സാമ്പത്തിക പ്രക്രിയകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സഹായം (15 ശതമാനം) എന്നിവ പ്രകടിപ്പിച്ചു. ബിസിനസ്സ് ലഭ്യമാക്കുന്നതിൻറെ കാര്യത്തിൽ 18 ശതമാനം സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിറ്റികളിൽ താൽപ്പര്യമുള്ളവരായിരുന്നു, 13 ശതമാനം പേർ വ്യവസായ-നിർദ്ദിഷ്ട സാമ്പത്തിക ഡാറ്റയും മാനദണ്ഡങ്ങളും ഉപയോഗപ്പെടുത്തി.

തങ്ങളുടെ ഏറ്റവും പുതിയ 'സ്ത്രീകളും സാമ്പത്തികവും' റിപ്പോർട്ടിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രധാന മേഖലകളെ എടുത്തുകാണിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ഗവൺമെൻറിൻറെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധവും എറ്റെടുക്കലും വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കാണുന്നു. അതിനുപുറമേ ബിസിനസ്സിലെ സ്ത്രീകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹകരണം, മാർഗനിർദേശം, നൈപുണ്യ വികസനം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമുകളും കമ്മ്യൂണിറ്റികളും ഉപയോഗിച്ച് സംരംഭക ആവാസവ്യവസ്ഥകൾ നിർമ്മിക്കേണ്ടതിൻറെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു. ഡിബിഎസ് ബാങ്ക് ഇന്ത്യ പരമ്പരാഗത ബാങ്കിംഗിനെ മറികടന്ന് സംരംഭകരെ പിന്തുണയ്ക്കാനും എസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും വിശ്വസ്ത പങ്കാളിയാകാനും ശ്രമിക്കുന്നു. ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളുടെ പിന്തുണയോടെ, സംരംഭകത്വ യാത്രകളിൽ സ്ത്രീകളെ കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ക്രിസിൽ പോലുള്ള പങ്കാളികളുമായി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ഗ്ലോബൽ ട്രാൻസാക്ഷൻ സർവീസസ്, എസ്എംഇ ആൻഡ് ഇൻസ്റ്റിറ്റിയൂഷണൽ ലയബിലിറ്റീസ് മാനേജിംഗ് ഡയറക്ടറും ഹെഡ്ഡുമായ ദിവ്യേഷ് ദലാൽ പറഞ്ഞു.

ബാങ്ക് അതിൻറെ പരിസ്ഥിതി വ്യവസ്ഥ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്ന വനിതാ സംരംഭകർക്കായി ഒരു വ്യക്തിഗത നിർദ്ദേശം രൂപകൽപന ചെയ്യുന്നതിനായി റിപ്പോർട്ടിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രയോജനപ്പെടുത്തി. സാഗിളുമായുള്ള പങ്കാളിത്തത്തിലൂടെ, ഡിബിഎസ് ബാങ്ക് ഇന്ത്യ, ചെലവ് കൈകാര്യം കാര്യക്ഷമമാക്കുന്ന ഉപകരണമായ സാഗിൾ ഇഎംഎസ്സിൽ കിഴിവുകൾ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കും. വനിതാ സംരംഭകർക്ക് കാർഡ് ഇഷ്യൂസ് ഫീസിൽ കുറവും സാഗിളിൻറെ പേയ്മെൻറിനുള്ള സേവന നിരക്കുകളും കുറയുകയും നികുതി പരിഹാരങ്ങൾ ഒഴിവാക്കുകയും ചെയ്യും. കൂടാതെ ഫണ്ട് എനേബിളുമായുള്ള സഹകരണത്തിലൂടെ, ധനസമാഹരണം, വിപണി തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു വിജ്ഞാന പരമ്പരയും ബൂട്ട്ക്യാമ്പുകളും ഉൾപ്പെടെയുള്ള ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ ബാങ്ക് സംഘടിപ്പിക്കും. വനിതാ സംരംഭകർക്കുള്ള കോ-വർക്കിംഗ് സ്പെയ്സുകളിലും ആക്സിലറേറ്റർ പ്രോഗ്രാമുകളിലും പ്രത്യേക ഓഫറുകൾ ക്യൂറേറ്റ് ചെയ്യുന്നതിനായി ഗുഡ്ഗാവിൽ നിന്നുള്ള ഫണ്ട് നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ ഇന്ത്യ ആക്സിലറേറ്ററുമായി ബാങ്ക് സഹകരിച്ചു.

ഡിജിറ്റൽ പണമിടപാടുകളിലെ പ്രവണതകൾ:

ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ യുപിഐ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ പേയ്മെൻറുകളിൽ യുപിഐയുടെ വിഹിതം 80 ശതമാനത്തിനടുത്തെത്തി. ബിസിനസ് ചെലവുകൾ അടയ്ക്കുന്നതിൽ യുപിഐ മുന്നിലും തൊട്ട്പിന്നാലെ മൊബൈൽ ബാങ്കിംങുമാണ്.

സർവേയിൽ പങ്കെടുത്ത 73 ശതമാനം സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളും ഉപഭോക്താക്കളിൽ നിന്ന് ഡിജിറ്റലായി പേയ്മെൻറുകൾ സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നു, 87 ശതമാനം പേർ അവരുടെ ബിസിനസ്സ് ചെലവുകൾ അടയ്ക്കാൻ ഡിജിറ്റൽ രീതികൾ ഉപയോഗിച്ചു. ബിസിനസ്സ് ചെലവുകൾ സ്വീകരിക്കുന്നതിനും (35 ശതമാനം) അടയ്ക്കുന്നതിനും (26 ശതമാനം) ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രീതി യുപിഐ ആണ്. എങ്കിലും പ്രതിഫലത്തിനും പ്രവർത്തന ചെലവുകൾക്കും പണം ഒഴിച്ചുകൂടാനാവാത്തതായതുകൊണ്ട് പ്രതികരിച്ചവരിൽ 36 ശതമാനം ഉപയോഗിക്കുന്നുവെന്ന് ക്രിസിൽ മാർക്കറ്റ് ഇൻറലിജൻസ് & അനലിറ്റിക്സിൻറെ റിസർച്ച് ഡയറക്ടർ പുഷൺ ശർമ്മ പറഞ്ഞു.

സുസ്ഥിരമായ ബിസിനസ്സ് രീതികൾ സ്വീകരിക്കുന്നു:

സ്ഥിതിവിവരക്കണക്കുകൾ സുസ്ഥിരതയിലേക്കുള്ള വർദ്ധിച്ചുവരുന്ന പ്രവണത യ്ക്ക് എടുത്തുകാണിക്കുന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ 52 ശതമാനം പേർ തങ്ങളുടെ ബിസിനസുകളിൽ സുസ്ഥിരത രീതികൾ നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം 14 ശതമാനം പേർ സുസ്ഥിരതയുമായി ബന്ധപ്പെട്ട സാമ്പത്തികസഹായത്തിനായി ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ഊർജ്ജ സംരക്ഷണം, തങ്ങളുടെ ബോർഡുകളിൽ സ്ത്രീ പ്രാതിനിധ്യം ഉൾപ്പെടുത്തൽ, മാലിന്യം കുറയ്ക്കൽ, പുനരുപയോഗ നടപടികൾ എന്നിവ പോലുള്ള സുസ്ഥിര ബിസിനസ്സ് രീതികൾ 76 ശതമാനം നടപ്പാക്കിയിട്ടുണ്ട്.

പ്രതികരിച്ചവരിൽ 26 ശതമാനം പേർ ഊർജ സംരക്ഷണ ശ്രമങ്ങൾക്ക് മുൻഗണന നൽകുന്നു. 24 ശതമാനം പേർ മാലിന്യം കുറയ്ക്കുന്നതിലും പുനരുപയോഗം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ 26 ശതമാനം സ്ത്രീകളും അവരുടെ ബോർഡുകളിൽ സേവനമനുഷ്ഠിക്കുന്നു. ഇത് ലിംഗ വൈവിധ്യത്തിനും ഉൾപ്പെടുത്തലിനുമായുള്ള അവരുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നു. 3 ശതമാനം പേർ ജലസംരക്ഷണവും മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട രീതികൾ സ്വീകരിച്ചു.

'വുമൺ ആൻഡ് ഫിനാൻസ്'പഠനത്തിൻറെയും ഉൾക്കാഴ്ചകളാൽ സ്വാധീനിക്കപ്പെടുന്ന സ്ത്രീകൾക്കായി സമഗ്രമായ സാമ്പത്തിക മാനേജ്മെൻറിനെ പിന്തുണയ്ക്കാനാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. ബാങ്കിൻറെ പ്രതിജ്ഞയ്ക്ക് അനുസൃതമായി ഉപഭോക്താക്കളെ 'ലീവ് മോ, ബാങ്ക് ലെസ്' നൽകാനും സഹായിക്കുന്ന ഡിബിഎസ് വ്യത്യസ്തമായ ഒരു ബാങ്കായി മാറുന്നത് എങ്ങനെയെന്ന് ഇത് എടുത്തുകാണിക്കുന്നു. 2024 ജനുവരിയിൽ പുറത്തിറങ്ങിയ ആദ്യ റിപ്പോർട്ട് ഇന്ത്യയിലെ നഗരങ്ങളിലെ ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമായ സ്ത്രീകളുടെ സമ്പാദ്യം, നിക്ഷേപ രീതികൾ, പെരുമാറ്റങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2024 മാർച്ചിൽ ആരംഭിച്ച രണ്ടാമത്തെ റിപ്പോർട്ട്, തൊഴിൽ പുരോഗതി, ജോലിസ്ഥലത്തെ നയ മുൻഗണനകൾ, തൊഴിൽ ശക്തിയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെപ്പറ്റി സമഗ്രപഠനം നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.