- Trending Now:
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ (എംടിബിഡി) ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് മഹീന്ദ്ര സാരഥി അഭിയാൻ വഴി സ്കോളർഷിപ്പ് നൽകും.
2024 സാമ്പത്തിക വർഷത്തിൽ പത്താം ക്ലാസ് വിജയിക്കുകയും തുടർ വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന അർഹരായ 1100 ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്കാണ് ഇത്തവണ 10,000 രൂപയും, സർട്ടിഫിക്കറ്റും അടങ്ങുന്ന സ്കോളർഷിപ്പുകൾ ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഓരോ പെൺകുട്ടിയുടെയും അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം കൈമാറും.
2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മഹീന്ദ്ര ട്രക്കും ബസ് ലീഡർഷിപ്പ് ഇന്ത്യയും ചേർന്ന് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കും. പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പിന്തുണച്ച് അവരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2014ൽ ആരംഭിച്ച പദ്ധതിയാണ് മഹീന്ദ്ര സാരഥി അഭിയാൻ. ഈ സംരംഭത്തിന് തുടക്കമിട്ട ആദ്യത്തെ വാണിജ്യ വാഹന നിർമാതാക്കളിൽ ഒരാളാണ് മഹീന്ദ്ര. ഇതുവരെ 8928 പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.
7660 കോടി രൂപയുടെ 91 നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി കർണാടക സർക്കാർ... Read More
ഈ പ്രോഗ്രാമിലൂടെ ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും, അവരുടെ കരിയർ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ ആവശ്യമായ പിന്തുണ നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ് ഹെഡ് ജലജ് ഗുപ്ത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.