Sections

ആശ്വാസ വാര്‍ത്ത പിഎം കിസാന്‍ കെവൈസി പൂര്‍ത്തിയാക്കുന്നതിനുള്ള തീയതി നീട്ടി 

Wednesday, Mar 30, 2022
Reported By admin
agriculture

പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ നിന്നും വരുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്


രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (PM Kisan Samman Nidhi Yojana). രാജ്യത്തെ 14 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇപ്പോഴിതാ, പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ നിന്നും വരുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. 

അതായത്, പദ്ധതിയുടെ പുതിയ ഗഡു ലഭിക്കണമെങ്കില്‍ 2022 മാര്‍ച്ച് 31നുള്ളില്‍ eKYC പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള കാലാവധി നീട്ടി നല്‍കിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്. പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് eKYC നിര്‍ബന്ധമാണെന്നും എന്നാല്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി ഇപ്പോള്‍ മെയ് 22 വരെ നീട്ടിവച്ചുവെന്നുമാണ് ഏറ്റവും പുതിയ അറിയിപ്പ്. 

നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത് മാര്‍ച്ച് 31 ആയിരുന്നു. പിഎം കിസാന്റെ പതിനൊന്നാമത്തെ ഗഡു 2022 ഏപ്രില്‍ 1ന് ശേഷം എപ്പോള്‍ വേണമെങ്കിലും കര്‍ഷകരുടെ അക്കൗണ്ടില്‍ വരാം. എന്നാല്‍ നിങ്ങള്‍ e-KYC പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 2000 രൂപയുടെ ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങിയേക്കാന്‍ സാധ്യതയുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.