- Trending Now:
കൊല്ലം: വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്ത മാർജിൻമണി വായ്പയുടെ കുടിശ്ശിക അടച്ചുതീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ മൂന്നു വരെ ദീർഘിപ്പിച്ചു. നിബന്ധനകൾക്ക് വിധേയമായി കുടിശിക തീർപ്പാക്കാം. കാറ്റഗറി ഒന്ന് പ്രകാരം സംരംഭകൻ മരണപ്പെടുകയും സംരംഭം പ്രവർത്തനരഹിതമായതും ആസ്തികൾ ഒന്നും നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി വായ്പ കുടിശിക തുക വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ എഴുതിത്തള്ളും.
കാറ്റഗറി രണ്ട് പ്രകാരം പിഴപ്പലിശ പൂർണമായി ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം അപേക്ഷ നൽകുന്ന തീയതി വരെ ആറ് ശതമാനം നിരക്കിൽ പലിശ കണക്കാക്കി പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്ത് നൽകും. മുതൽതുകയേക്കാൾ പലിശതുക അധികരിക്കുന്ന പക്ഷം, മുതൽതുകയ്ക്ക് തുല്യമായി പലിശതുക നിജപ്പെടുത്തുകയും തിരിച്ചടയ്ക്കാൻ ബാക്കിനിൽക്കുന്ന തുകയിൽ നിന്നും നേരത്തെ അടച്ച പലിശയും പിഴപ്പലിശയും കുറവ് ചെയ്യും. അപേക്ഷ ആശ്രാമത്തുള്ള ജില്ലാ വ്യവസായകേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0474 2748395.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.