- Trending Now:
കൊച്ചി: രാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളും നിയോജക മണ്ഡലങ്ങളും സംബന്ധിച്ച സാമ്പത്തിക-സാമൂഹിക സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കുന്ന മുൻനിര കമ്പനിയായ ഡേറ്റാനെറ്റ്ഇന്ത്യ അതിൻറെ 25ാം വാർഷികത്തിൽ പ്രത്യേക ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും സംഘടിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു.ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക അവസ്ഥയെയും തെരഞ്ഞെടുപ്പ് ഘടനയെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
25 വർഷമായി ഡേറ്റാനെറ്റ് ഇന്ത്യയുടെമുഖ്യ പോർട്ടലായ ഇന്ത്യാസ്റ്റാറ്റ്.കോം മുഖേന ആധികാരികവും ഉയർന്ന ഗുണനിലവാരമുള്ളതുമായ ഡേറ്റയ്ക്കുള്ള പ്രധാന ഉറവിടമായി വിശ്വാസ്യത നേടികൊണ്ടിരിക്കുകയാണ്. ഈ സുപ്രധാന ഘട്ടത്തിൽ സമൂഹത്തിന് അറിവ് നേടുന്നതിനും,വിമർശനാത്മകമായി ചിന്തിക്കാൻ പഠിക്കാനും, ദേശീയ വികസനത്തിൻറെ ഭാഗമാകുന്നതിനുമായി കമ്പനി ഇൻററാക്ടീവ് ക്വിസ് അധിഷ്ഠിത പഠനം അവതരിപ്പിക്കുന്നു.
ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോമിൻറെ അവതരണത്തിൻറെ ഭാഗമായി'ഇന്ത്യൻ സാമ്പത്തികം: സാമ്പത്തിക സർവേ 2024-2025 & കേന്ദ്ര ബജറ്റ് 2025-2026' എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഈ മത്സരം ഇന്ത്യൻ സാമ്പത്തികത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനുള്ള മാർഗമായി വർത്തിക്കും. ക്വിസിൽ പങ്കെടുക്കുന്നതിന് ഫീസ് ഇല്ല. മറ്റു വ്യവസ്ഥകളും സമ്മാനങ്ങളും അറിയുന്നതിന് https://indianeconomy2025.indiastatquiz.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഡേറ്റാനെറ്റ് ഇന്ത്യ ഝാർഖണ്ഡ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വോട്ടർമാരുടെ അവബോധവുംഗ്രാഹ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടിക്വിസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിക്കുന്നതിലൂടെഈ വിജയത്തെ ജനോപകാരപ്രദമായ മറ്റു മേഖലകളിൽ കൂടി വീണ്ടും അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ 25 വർഷം പഠനത്തിൻറെയും, വളർച്ചയുടെയും, കഠിനാദ്ധ്വാനത്തിൻറെയും യാത്രയായിരുന്നു. വെല്ലുവിളികൾ അതിജീവിച്ച് ഗവേഷകർക്ക്, നയരൂപീകരണക്കാർക്കും,വിദ്യാഭ്യാസ വിദഗ്ധർക്കും വിശ്വാസയോഗ്യമായ ഡേറ്റാ അപഗ്രഥനം ലഭ്യമാക്കുന്നത് നിരന്തരം തുടർന്നുവരുന്നുണ്ട്. ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോംവഴി ജനങ്ങളിലെ താൽപ്പര്യം ഉണർത്തുകയും, രാജ്യത്തിൻറെ സാമ്പത്തിക-സാമൂഹിക വസ്തുതകളെക്കുറിച്ച് ചർച്ച ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡേറ്റാനെറ്റ് ഇന്ത്യയുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. ആർ.കെ. തുക്രാൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.