- Trending Now:
കൊച്ചി: ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ സൊല്യൂഷൻ രംഗത്തെ മുൻനിര സേവനദാതാക്കളായ ശുഭം ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡിൻറെ ഉത്പ്പന്ന വികസന ശൃംഖലയുടെ വേഗത വർദ്ധിപ്പിക്കാനായി ഡസ്സോൾട്ട് സിസ്റ്റംസിൻറെ 3ഡിഎക്സ്പീരിയൻസ് പ്ലാറ്റ്ഫോം തിരഞ്ഞെടുത്തു.
ഫാർമസ്യൂട്ടിക്കൽ, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, ഓട്ടോമൊബൈൽസ്, കെമിക്കൽസ്, ഫെർട്ടിലൈസേഴ്സ് തുടങ്ങി വൈവിധ്യമാർന്ന വ്യാവസായിക മേഖലകൾക്ക് വേണ്ട ഓട്ടോമേഷൻ സൊല്യൂഷൻസ് നൽകുന്നതിലൂടെ രാജ്യത്തെ വ്യാവസായിക അന്തരീക്ഷത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ശുഭം ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ് കൊണ്ടുവന്നിരിക്കുന്നത്.
സോളിഡ്വർക്ക്സ് ഉപഭോക്താക്കൾക്കും ചെറുകിട മധ്യനിര കമ്പനികൾക്കും വേണ്ടി തയ്യാറാക്കിയിട്ടുള്ള ആപ്ലിക്കേഷൻ ശേഖരമാണ് ഡസ്സോൾട്ട് സിസ്റ്റംസിൻറെ 3ഡിഎക്സ്പീരിയൻസ് വർക്ക്സ്. ശുഭം ഓട്ടോമേഷൻ ഉത്പന്ന വികസന മേഖലയിൽ നേരിടുന്ന നിരവധി വെല്ലുവിളികൾക്കുള്ള പരിഹാരമാണ് 3ഡിഎക്സ്പീരിയൻസ് വർക്ക്സ് ഉപയോഗിക്കാൻ തുടങ്ങിയതിലൂടെ സാധ്യമാക്കിയത്.
സാധാരണ അനുമതി പ്രക്രിയയ്ക്ക് ഫീൽഡിൽ ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യം ആവിശ്യമാണ്. ഇത് അനാവശ്യമായ കാലതാമസം പ്രവർത്തനങ്ങളിൽ ഉണ്ടാക്കും. അതുപോലെ തന്നെ ഇ-മെയിൽ വഴിയോ വാക്കാലോ നൽകുന്ന അനുമതികളിൽ തെറ്റ് സംഭവിക്കാനും സാധ്യതയുണ്ട്. ഈ പ്രശ്നനങ്ങളെയാണ് ഡസ്സോൾട്ട് സിസ്റ്റംസിൻറെ 3ഡിഎക്സ്പീരിയൻസ് പ്ലാറ്റ്ഫോമിൻറെ സഹായത്തോടെ ശുഭം ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ തരണം ചെയ്തിരിക്കുന്നത്.
ആശയ വിനിമയ ശൃംഖലകൾ ക്രമീകരിച്ചുകൊണ്ട് അനുമതി പ്രക്രിയ വേഗത്തിലാക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. കൂടാതെ ടീം അംഗങ്ങൾക്കിടയിലെ സഹകരണം വർദ്ധിപ്പിക്കാനും കൃത്യതയോടേയും ഉന്നത നിലവാരത്തോടെയുമുള്ള ഔട്ട്പുട്ട് സൃഷ്ടിക്കാനും, പുതിയ ഉൽപ്പന്ന വികസനം 30 ശതമാനം വർദ്ധിപ്പിക്കാനും ശുഭം ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡിനെ സഹായിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.