Sections

പഞ്ചസാരയുടെ അമിത ഉപയോഗത്തിന്റെ അപകടങ്ങൾ

Tuesday, Feb 11, 2025
Reported By Soumya
The Hidden Dangers of Sugar: How Excess Sugar Affects Your Health

മിക്കവരുടെയും ഇഷ്ടഭക്ഷ്യവസ്തുവാണ് ഷുഗർ. കാപ്പി, ചായ, ബിസ്കറ്റ്, സ്വീറ്റ്സ്, കേക്ക്, ഡെസേർട്ട് തുടങ്ങി പല ഭക്ഷ്യസാധനങ്ങളിലും നാം മധുരത്തിനുവേണ്ടി പഞ്ചസാര ഉപയോഗിക്കുന്നു. പഞ്ചസാരയുടെ രാസനാമം സുക്രോസ് എന്നാണ്. പഞ്ചസാരയുടെ അമിതഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഷുഗറിൻറെ ലഭ്യത രണ്ടു തരത്തിലാണ്.

Added Sugar - ഉദാ : പഞ്ചസാര, ശർക്കര
Natural Sugar - ഉദാ : പഴങ്ങൾ, പാൽ, ചില പച്ചക്കറികൾ (മധുരക്കിഴങ്ങ്/ തേൻ)ഇതിൽ അഡ്ഡഡ് ഷുഗർ ആണ് പ്രശ്നക്കാരൻ. കരിമ്പിൽ നിന്നാണ് പഞ്ചസാര ലഭ്യമാകുന്നത്.

ഫാക്ടറിയിൽ വ്യാവസായികാടിസ്ഥാനത്തിൽ പഞ്ചസാര ഉൽപാദിപ്പിക്കുമ്പോൾ കരിമ്പിലെ മധുരം ഒഴികെയുള്ള എല്ലാ പോഷകങ്ങളും നീക്കപ്പെടുന്നു. ഇതാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാവുന്നത്.

  • പഞ്ചസാരയിൽ കാലറി ധാരാളം അടങ്ങിയിരിക്കുന്നു. ശരീരം ഉപയോഗിച്ച് മിച്ചം വരുന്ന കാലറി കൊഴുപ്പായി ശരീരത്തിൽ സൂക്ഷിക്കപ്പെടുന്നു.
  • കൂടുതൽ പഞ്ചസാര കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പാൻക്രിയാസിൽനിന്ന് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ടതായി വരുകയും ചെയ്യും. കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുമ്പോൾ ബീറ്റാകോശങ്ങൾ തളരുകയും പ്രമേഹത്തിനു കാരണമാവുകയും ചെയ്യുന്നു. കൂടാതെ ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടായി പ്രമേഹമുണ്ടാകുന്നു.
  • ഹൃദയാഘാതം ഉണ്ടാക്കുന്നതിൽ പൂരിതകൊഴുപ്പിനെക്കാൾ അപകടകാരിയാണെത്രേ പഞ്ചസാര.
  • രക്തത്തിലെ ടൈഗ്ലിസറൈഡ് നിലവാരം ഉയർത്തുന്നു. ശരീരത്തിൽ കൂടുതലായി എത്തുന്ന ഷുഗർ ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊഴുപ്പായി മാറ്റപ്പെടുന്നു. തൽഫലമായി രക്തത്തിലെ ഇതിൻറെ അളവ് ഉയരുന്നു.
  • ക്യാൻസർ സെല്ലുകളെ വളരാൻ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. അത് കൊണ്ട് തന്നെ പഞ്ചസാരയുടെ ഉപയോഗം അമിതമായാൽ ക്യാൻസർ സെല്ലുകൾ വളരാൻ ഇത് ഇടയാക്കും എന്ന് പഠനങ്ങളിൽ പറയുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.