ആവി പറക്കുന്ന ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 60 ഡിഗ്രി സെല്ഷ്യസിൽ കൂടുതൽ ചൂടുള്ള ചായ കുടിക്കുന്നതാണ് ആരോഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു.
ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല, കാപ്പിയും ചൂടോടെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഗവേഷകർ പറയുന്നു. ചെറുതായി തണുക്കുകയാണെങ്കിൽ പലരും ചായ വീണ്ടും തിളപ്പിച്ചോ ചൂടാക്കിയോ കുടിക്കാറുണ്ട്. എന്നാൽ ഇതുപോലെ ചൂട് ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന കാര്യം പലർക്കും അറിയില്ല.
- ചായ ചൂടോടെ അകത്തെത്തുമ്പോൾ അന്നനാളത്തിൽ അർബുദത്തിനുള്ള സാധ്യത കൂടുന്നു. കട്ടൻ ചായ ആണെങ്കിലും പാൽചായ ആണെങ്കിലും 60 ഡിഗ്രി ചൂടിൽ കൂടുതലുള്ള ചായ കുടിക്കുന്ന 90 ശതമാനം പേരിലും അന്നനാള ക്യാൻസറിന് സാധ്യത വളരെ കൂടുതലാണത്രേ.
- ചൂടുള്ള എന്തെങ്കിലും കുടിക്കുന്നത് എപ്പോഴും ദഹനത്തെ ദോഷകരമായി ബാധിക്കും. എന്തിന്റെയും ഉയർന്ന താപനില ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നതാണ്. ഇത് ആമാശയത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ആസിഡ് റിഫ്ലക്സ് എന്നിവയ്ക്കും കാരണമാകും.
- ചൂടുള്ള ചായയോ കാപ്പിയോ അമിതമായി കുടിച്ചാൽ പലപ്പോഴും ദാഹം അനുഭവപ്പെടും. ചായയിലും കാപ്പിയിലും ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശത്തെ ബാധിക്കുന്നു.
- ചൂടുള്ള ദിവസങ്ങളിൽ അമിതമായി ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുന്നത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും. ഇത് അമിതമായ വിയർപ്പിനും കാരണമാകുന്നു.
- നിങ്ങൾ ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുകയാണെങ്കിൽ അത് പല്ലിന്റെ ഇനാമലിന് കേടുവരുത്താൻ തുടങ്ങും. മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ പല്ലിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
പാലുണ്ണി (സ്കിൻ ടാഗ്) മാറ്റാൻ എളുപ്പവഴി വീട്ടുവൈദ്യത്തിലൂടെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.