Sections

ക്ഷീരോൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം: ജനുവരി 6 മുതൽ ആലത്തൂർ സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ

Tuesday, Dec 31, 2024
Reported By Admin
Dairy Product Training at Alathur Government Centre

ആലത്തൂർ വാനൂരിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജനുവരി ആറ് മുതൽ 18 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം പരിശീലനാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ ജനുവരി മൂന്നിന് വൈകിട്ട് നാലിന് മുമ്പായി dd-dte-pkd.dairy@kerala.gov.in, dtcalathur@gmail.com എന്നീ ഇ.മെയിലുകൾ വഴിയോ 04922 226040, 7902458762 എന്നീ നമ്പറുകളിൽ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.