- Trending Now:
സംസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക അധികമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമിച്ചു. എല്ലാ മാസവും പത്തിനകം ഈ അധികതുക കര്‍ഷകന് ലഭിക്കും. ജൂണ്‍ ഒന്നിന് മുന്‍പ് ഇത് നടപ്പാക്കാനും തീരുമാനമായി. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളായ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, മേഖലാ ക്ഷീരോത്പാദക യൂണിയനുകള്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ വിവിധ പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ള ഫണ്ട് ഏകോപിപ്പിച്ചാണ് തുക നല്‍കുക.
ക്ഷീര സംരംഭകവികസന പദ്ധതി; ഒരു പശുതൊഴുത്തിന് 7 ലക്ഷം
... Read More
പാല്‍വില വര്‍ദ്ധിപ്പിക്കണമെന്നത് ഉള്‍പ്പടെയുള്ള ക്ഷീരകര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മില്‍മ ഫെഡറേഷന്റെയും, മേഖല ക്ഷീരോത്പ്പാദക യൂണിയന്റെയും ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്ക് എല്ലാമാസവും അവരുടെ ബാങ്ക് അക്കൗണ്ടില്‍ അധിക വിലയായി നിശ്ചിത തുക മുടക്കമില്ലാതെ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ക്ഷീരവികസനവകുപ്പിന്റെയും മില്‍മ മേഖലാ യൂണിയനുകളുടെയും ഒരു ഏകോപിത സംവിധാനമാണ് ഇതവഴി നടപ്പാക്കുക.
ക്ഷീര കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കേരളസര്‍ക്കാരിന്റെ ക്ഷീരഗ്രാമം
... Read More
മില്‍മയുടെ മാര്‍ക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തി കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി എല്ലാ മേഖലകളിലും വ്യാപിപ്പിച്ച് അതിലൂടെ ലഭിക്കുന്ന ലാഭവിഹിതവും കര്‍ഷകര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കും. എല്ലാ ക്ഷീരകര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നാലുശതമാനം പലിശയ്ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുവാന്‍ ബാങ്ക് തല യോഗം വിളിക്കും. ഇതിനായി മേഖലാ ക്ഷീരോത്പാദക യൂണിയന്റെ നേതൃത്വത്തില്‍ സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകരുടെ വിവരങ്ങളും പരമ്പരാഗത സംഘങ്ങളിലെ കര്‍ഷകരുടെ വിവരങ്ങളും ശേഖരിക്കും.
പൊതു ആവശ്യങ്ങള്‍ക്കായി സംയുക്ത സമിതി രൂപീകരിച്ച് ക്ഷീരകര്‍ഷകര്‍... Read More
കര്‍ഷകരുടെ ഉത്പാദന ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്ഷീര വ്യവസായം വലിയ നഷ്ടത്തിലേക്ക് പോകാതിരിക്കുവാന്‍ അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കാലിത്തീറ്റച്ചെലവ് കുറയ്ക്കുന്നതിന്റെ ആവശ്യകത യോഗം വിലയിരുത്തി. 2023 ഏപ്രില്‍ വരെ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കാതിരിക്കുവാനുള്ള നടപടികള്‍ എടുക്കാനും ക്ഷീരകര്‍ഷകര്‍കക്ക് ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കുവാനും തീരുമാനിച്ചു.യോഗത്തില്‍ മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ഭാസുരാംഗന്‍, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍, ക്ഷീരവികസനവകുപ്പ് എം ഡി സുയോഗ് പാട്ടീല്‍, ക്ഷീരവികസന ഡയറക്ടര്‍ വി പി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Story highlights: The objective of good dairy farming practice is the on-farm production of safe, quality milk from healthy animals under generally acceptable conditions.In kerala the government has decided to check the quality of milk and pay extra to the diary farmers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.