Sections

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് അടുത്ത മാസം മുതല്‍ വര്‍ഷം മുഴുവന്‍ സബ്‌സിഡി 

Wednesday, Jun 29, 2022
Reported By admin
dairy

ക്രെഡിറ്റ് കാര്‍ഡ് ഉള്ള എല്ലാ കര്‍ഷകര്‍ക്കും നാലുശതമാനം പലിശയില്‍ വായ്പ അനുവദിക്കും
 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കു വര്‍ഷം മുഴുവന്‍ സബ്‌സിഡി നല്‍കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതല്‍ സബ്സിഡി നല്‍കി തുടങ്ങുമെന്നും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി.

ആര്യനാട് കച്ചേരിനടയിലെ മില്‍മ പാര്‍ലറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. കൂടാതെ ക്ഷീരദിനത്തില്‍ പതിനായിരം കര്‍ഷകര്‍ക്ക്  വായ്പ  അനുവദിച്ചെന്നും ക്രെഡിറ്റ് കാര്‍ഡ് ഉള്ള എല്ലാ കര്‍ഷകര്‍ക്കും നാലുശതമാനം പലിശയില്‍ വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്യനാട് ചൂഴ ക്ഷീരോല്‍പാദക സഹകരണ സംഘം  ആര്യനാട് കാഞ്ഞിരംമൂട് കച്ചേരിനടയില്‍ ചൂഴ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്താണ് മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെയും മില്‍മയുടെയും സഹകരണ സംഘത്തിന്റെയും സംയുക്ത സംരംഭമാണ് പാര്‍ലര്‍. 

വിവിധ രുചിഭേദങ്ങളിലുള്ള ഐസ്‌ക്രീമുകള്‍, മില്‍മ നെയ്യ്, സംഭാരം, കൊഴുപ്പില്ലാത്ത തൈര്, പ്രീമിയം തൈര്, കട്ടതൈര്, ജാക്ക് ഫ്രൂട്ട് പേഡ, മില്‍മ ലെസ്സി, ഗുലാബ് ജാമൂന്‍, ഐസ് കാന്‍ഡി, ചോക്ലേറ്റ്, മില്‍മ പുഡ്ഡിംഗ് കേക്ക് എന്നിവ ഇവിടെ ലഭിക്കും. കൂടാതെ ഗുണമേന്മയേറിയ 91 ഇനം മില്‍മ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.