- Trending Now:
ഒരു ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
കന്നുകാലികള്‍ക്ക് മാത്രമല്ല ക്ഷീര കര്‍ഷകര്‍ക്കും വേണം ഇന്‍ഷുറന്‍ പരിരക്ഷ. ക്ഷീര കര്‍ഷകനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഉഗ്രന്‍ പദ്ധതികള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ക്ഷീരവികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പദ്ധതികള്‍ താഴെ നല്‍കുന്നു.
അപകട സുരക്ഷാ പോളിസി
അംഗങ്ങളായ കര്‍ഷക അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ അംഗങ്ങളുടെ 25 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പഠന സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത് 5 ലക്ഷം രൂപവരെയാണ് സഹായം.
ഗോ സുരക്ഷാ പോളിസി
കന്നുകാലികള്‍ക്ക് ഒരുവര്‍ഷത്തെ പരിരക്ഷ ലഭ്യമാകുന്ന ഒന്നാണ് ഇത്. കന്നുകാലികള്‍ ചത്താല്‍ 100% പരിരക്ഷയും രോഗംമൂലം കറവ വറ്റുന്നതും, വന്ധ്യതയ്ക്കും 75 ശതമാനം പരിരക്ഷയും ഈ പദ്ധതി പ്രകാരം നല്‍കും. രക്തസ്രാവം, ആന്ത്രക്‌സ്, ഫുഡ് ആന്‍ഡ് മൗത്ത് രോഗങ്ങള്‍ക്ക് വാക്‌സിന്‍ വേണ്ട ചെലവും ഈ പദ്ധതി പ്രകാരം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അടുത്തുള്ള ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.
ക്ഷീര സാന്ത്വനം
ഒരു ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്. ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി. ക്ഷീര കര്‍ഷകന്‍, ജീവിതപങ്കാളി, 25 വയസ്സുവരെ പ്രായമായ അവിവാഹിതരായ രണ്ടു കുട്ടികള്‍, ക്ഷീരസംഘം ജീവനക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പദ്ധതി. അംഗങ്ങളുടെ പ്രായപരിധി 80 വയസ്സ്. ഒറ്റത്തവണ പ്രീമിയം 5000 രൂപ. കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്ള ചികിത്സ സഹായം ഒരു ലക്ഷം രൂപയാണ്. നിലവില്‍ ഇന്‍ഷുറന്‍സ് ഉള്ള കന്നുകാലികള്‍ക്ക് വീണ്ടും ഇന്‍ഷുറന്‍സ് ചെയ്യേണ്ടതില്ല.
ഗോ സമൃദ്ധി പ്ലസ്
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. ഒരു വര്‍ഷം/ മൂന്നുവര്‍ഷം ഈ കാലയളവില്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 50000 രൂപ വിലയുള്ള പശുവിനെ ഒരു വര്‍ഷത്തേക്ക് 700 രൂപയും മൂന്നുവര്‍ഷത്തേക്ക് 1749 രൂപയുമാണ് പ്രീമിയം. SC/ST വിഭാഗം യഥാക്രമം 420 രൂപയും 981 രൂപയും അടച്ചാല്‍ മതി. 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള പശുവിന് അഡീഷണല്‍ പോളിസി സൗകര്യമുണ്ട്. പദ്ധതിപ്രകാരം കര്‍ഷകന് രണ്ടുലക്ഷം രൂപ വരെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.