- Trending Now:
കന്നുകാലികളുടെ പരിപാലനം അല്ലെങ്കില്‍ ഡയറി ഫാമിംഗിന് ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളിലെയും കര്‍ഷകര്‍ക്ക് ലാഭകരമായ ഒരു ബിസിനസ് തന്നെയാണ്.കര്‍ഷകര്‍ക്ക് നഷ്ടം വരാനുള്ള സാധ്യത കുറവാണ് എന്നതാണ് മൃഗസംരക്ഷണ ബിസിനസിലെ ഏറ്റവും മികച്ച കാര്യം.കൂടാതെ നിരവധി ശാസ്ത്രീയ രീതികളും സര്‍ക്കാര്‍ പദ്ധതികളും കര്‍ഷകര്‍ക്ക് വളരെ പ്രയോജനപ്പെടുത്താനും മികച്ച ആദായം നേടാനും സാധികക്ുന്നു.ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ക്ഷീര സംരംഭക വികസന പദ്ധതി(ഡിഇഡിഎസ്) ആരംഭിച്ചത്.
2010 സെപ്തംബര്‍ 1-ന് സര്‍ക്കാര്‍ ആരംഭിച്ച DEDS പദ്ധതി പ്രകാരം, മൃഗസംരക്ഷണ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 33.33% വരെ സബ്സിഡി നല്‍കാനുള്ള വ്യവസ്ഥയുണ്ട്. ഈ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് 1000 രൂപ വായ്പ നല്‍കും. 10 മൃഗ യൂണിറ്റുകളുള്ള ഡയറി ഫാമിന് 7 ലക്ഷം.
കേന്ദ്ര കൃഷി മന്ത്രാലയം,മൃഗസംരക്ഷണം ഡയറി ഫിഷറീസ് വകുപ്പ(ഡിഎഎച്ച്ഡി ആന്റ് എഫ്),തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടത്തുന്നത്.സാമ്പത്തിക സഹായങ്ങളും സാങ്കേതിക സഹായങ്ങളും നബാര്‍ഡ്,ഡിഎഎച്ച്ഡി& എഫ് തുടങ്ങിയവയുടെ കാലാകാലങ്ങളിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും.
ക്ഷീര സംരംഭക വികസന പദ്ധതിയുടെ ലക്ഷ്യം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനൊപ്പം രാജ്യത്തെ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയുമാണ്.പദ്ധതിയിലേക്കുള്ള അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ നിശ്ചിത ദിവസത്തിനുള്ളില്‍ കര്‍ഷകരന് സബ്‌സിഡിയും ലഭിക്കും.ജനറല്‍ വിഭാഗത്തിന് 25%വും വനിതകള്‍ക്കും പട്ടികജാതി വിഭാഗത്തിനും 33%വും സബ്‌സിഡി നല്‍കും.
ആര്‍ക്കൊക്കെ ഡിഇഡിഎസ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുമെന്ന് നോ്ക്കാം
1) വ്യക്തിഗത സംരംഭകര്‍
2) ഓര്‍ഗനൈസേഷനുകളും സ്ഥാപനങ്ങളും
3) എന്‍ജിഒ
4) സ്വയം സഹായ സംഘങ്ങള്‍
5) ക്ഷീര സഹകരണ സംഘങ്ങള്‍
6) മില്‍ക്ക് യൂണിയനുകള്‍
7) മില്‍ക്ക് ഫെഡറേഷനുകള്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും.
വിവിധ പാറ്റേണുകളിലായാണ് ഡിഇഡിഎസ് പദ്ധതി സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്.
ഈ പദ്ധതി അനുസരിച്ച് ഒരാള്‍ക്ക് 10 അനിമല്‍ യൂണിറ്റിന് 7 ലക്ഷം രൂപ വായ്പ ലഭിക്കും.ഏറ്റവും കുറഞ്ഞ യൂണിറ്റ് വലുപ്പം എന്ന് പറയുന്നത് 2 മൃഗങ്ങളാണ്.അതെസമയം ഉയര്‍ന്ന മൃഗയൂണിറ്റ് എന്ന് പറയുന്നത് 10 ആക്കി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പദ്ധതി ചെലവിന്റെ 25%(എസ്ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 33.33%)പ്രാരംഭഘട്ട മൂലധന സബ്‌സിഡിയായി നല്‍കും.ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ള വിലയേറിയ കന്നുകാലികളെ വാങ്ങാം പക്ഷെ സബ്‌സിഡി മുകളില്‍ പറഞ്ഞ പരിധിയ്ക്കുള്ളില്‍ തന്നെ തുടരും.
പശുക്കിടാവുകളെ വളര്‍ത്താന്‍ 20 പശുകുഞ്ഞുങ്ങളുടെ യൂണിറ്റിന് 9 ലക്ഷം രൂപയും കറവ യന്ത്രങ്ങളോ,മില്‍ക്ക് ടോസ്റ്ററുകളോ,ബള്‍ക്ക് മില്‍ക്ക് കൂളിംഗ് യൂണിറ്റുകളോ വാങ്ങുന്നതിന് അതായത് 5000 ലിറ്റര്‍ വരെ ശേഷിയുള്ളവയ്ക്ക് 20 ലക്ഷം രൂപയും സഹായം ലഭിക്കും.തദ്ദേശീയ പാല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഡയറി സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 13.20 ലക്ഷം രൂപ വരെ ലഭിക്കും.
ഈ പദ്ധിതി വിവിധ കൊമേഴ്യല്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നു.പ്രാദേശി ബാങ്കുകള്‍,സംസ്ഥാന സഹകരണ ബാങ്ക്,സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്,നബാര്‍ഡില്‍ നിന്ന് റീഫിനാന്‍സിംഗ് ഇടപാടുള്ള ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ധനസഹായം വിതരണം ചെയ്യുന്നത്.
വായ്പ ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ കടം വാങ്ങുന്നയാള്‍ തന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പണയപ്പെടുത്തേണ്ടിവരും,അതിനൊപ്പം ജാതി സര്‍ട്ടിഫിക്കേറ്റ്,തിരിച്ചറിയല്‍ രേഖ,ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ട് തുടങ്ങിയവ ധനകാര്യസ്ഥാപനങ്ങള്‍ അപേക്ഷയ്‌ക്കൊപ്പം ആവശ്യപ്പെടും.
പദ്ധതി ചെലവിന്റെ 10% എങ്കിലും അപേക്ഷന്റെ ഭാഗത്ത് നിന്ന് നിക്ഷേപം ഉണ്ടായിരിക്കണം.ഏതെങ്കിലും കാരണത്താല്‍ 9മാസത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതി ഉടമയ്ക്ക് സബ്‌സിഡിയുടെ പ്രയോജനം ലഭിക്കില്ല.കൂടാതെ ഈ സ്‌കീമിന് കീഴില്‍ നല്‍കുന്ന സബ്‌സിഡി ഒരു പ്രവര്‍ത്തന ഊര്‍ജ്ജം എന്ന നിലിയില്‍ നല്‍കുന്നത് മാത്രമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് DEDS scheme check
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.