- Trending Now:
ഒരു വ്യക്തി മൊത്തം പദ്ധതി ചെലവിന്റെ 10 ശതമാനമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്
ഒരു പശുത്തൊഴുത്തിന് 7 ലക്ഷം എന്ന വാര്‍ത്ത കണ്ടു അതിന്റെ പിന്നാമ്പുറകഥകളും നഷ്ടസാധ്യതകളും വിലയിരുത്തുന്ന ഒട്ടേറെ അഭിപ്രായ പ്രകടനങ്ങള്‍ കര്‍ഷകര്‍ക്ക് ഇടയിലുണ്ടായിരുന്നു.പാല്‍ സംരംഭരണത്തിനും സംസ്‌കരണത്തിനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ശീതീകരണ സംഭരണികളും സംസ്‌കരണ യൂണിറ്റുകളും തുടങ്ങാനുള്ള പദ്ധതികളും കേന്ദ്ര ഏജന്‍സികള്‍ വഴി അനുവദിക്കുന്നുണ്ട് സര്‍ക്കാര്‍.ഡയറി സംരംഭക വികസന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതും ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങ് എന്ന നിലയിലാണ് നമുക്ക് ഈ പദ്ധതിയെ കുറിച്ച് വിശദമായി തന്നെ ഒന്ന് നോക്കാം.
പലിശ തുകയുടെ 3 ശതമാനം സബ്‌സിഡി ലഭിക്കുന്ന സംരംഭ പദ്ധതിയെ കുറിച്ച് അറിയേണ്ടേ? ... Read More
ഒരു ഡയറിം ഫാം തുടങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡയറി സംരംഭ വികസന പദ്ധതിയിലൂടെ 7 ലക്ഷം രൂപ ലോണ്‍ ലഭിക്കും ഇതില്‍ 33% സബ്‌സിഡിയും ലഭ്യമാണ്.
ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം രാജ്യത്ത് പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയുമാണ് ഡയറി സംരംഭക വികസന പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചാലുടന്‍ രണ്ട് ദിവസത്തിനകം വ്യക്തിക്ക് സബ്‌സിഡിയും നല്‍കും. ജനറല്‍ വിഭാഗത്തിന് 25 % സബ്‌സിഡിയും , സ്ത്രീകള്‍ക്കും / എസ്സി വിഭാഗത്തിനും 33% സബ്‌സിഡിയും ലഭിക്കും.
പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍... Read More
ആര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക?
കര്‍ഷകര്‍
വ്യക്തിഗത സംരംഭകര്‍
ഓര്‍ഗനൈസേഷനുകളും സ്ഥാപനങ്ങളും
എന്‍ജിഒകള്‍
സ്വാശ്രയ ഗ്രൂപ്പുകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, പാല്‍ യൂണിയനുകള്‍, പാല്‍ ഫെഡറേഷനുകള്‍ തുടങ്ങിയവര്‍ക്ക്
അഗ്നിപഥ് പദ്ധതിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് വ്യവസായ മേഖല... Read More
ക്ഷീര സംരംഭക വികസന പദ്ധതി സഹായത്തിന്റെ രീതി
ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് 10 മൃഗ യൂണിറ്റിന് 7 ലക്ഷം രൂപ വായ്പ ലഭിക്കും.
പശുക്കിടാവിനെ വളര്‍ത്തുന്നതിന് - ഇരുപത് പശുക്കിടാക്കളുടെ യൂണിറ്റിന് 9 ലക്ഷം രൂപ.
പാല്‍ കറക്കുന്ന യന്ത്രങ്ങളോ മില്‍ടെസ്റ്ററുകളോ ബള്‍ക്ക് പാല്‍ കൂളിംഗ് യൂണിറ്റുകളോ വാങ്ങുന്നതിന് (5000 ലിറ്റര്‍ ശേഷി വരെ) - 20 ലക്ഷം രൂപ.
തദ്ദേശീയ പാല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പാല്‍ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് - 13.20 ലക്ഷം രൂപ.
പൗള്‍ട്രി ഫാമുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്കാന് കേന്ദ്ര പദ്ധതി
... Read More
സ്‌കീമിന് കീഴിലുള്ള വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍
കൊമേഴ്‌സ്യല്‍ ബാങ്ക്
പ്രാദേശിക ബാങ്ക്
സംസ്ഥാന സഹകരണ ബാങ്ക്
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്
നബാര്‍ഡില്‍ നിന്ന് റീഫിനാന്‍സ് ചെയ്യാന്‍ അര്‍ഹതയുള്ള മറ്റ് സ്ഥാപനങ്ങള്‍
ആവശ്യമായ രേഖകള്‍
വായ്പ ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍, അപേക്ഷകന്‍ തന്റെ ഭൂമിയുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ പണയംവയ്‌ക്കേണ്ടിവരും.
ജാതി സര്‍ട്ടിഫിക്കറ്റ്
തിരിച്ചറിയല്‍ രേഖ
പ്രോജക്റ്റ് ബിസിനസ് പ്ലാനിന്റെ പകര്‍പ്പ്
ഒരു വ്യക്തി മൊത്തം പദ്ധതി ചെലവിന്റെ 10 ശതമാനമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. ഇതുകൂടാതെ, ഏതെങ്കിലും കാരണത്താല്‍ 9 മാസത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പ്രോജക്ട് ഉടമയ്ക്ക് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ, ഈ സ്‌കീമിന് കീഴില്‍ നല്‍കുന്ന സബ്‌സിഡി ഒരു ബാക്ക് എന്‍ഡ് സബ്‌സിഡിയായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.