Sections

ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ; പരിശീലനത്തിൽ പങ്കെടുക്കാം

Wednesday, Dec 11, 2024
Reported By Admin
Dairy Entrepreneurship and Scientific Cattle Management Training

ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2024 ഡിസംബർ 18, 19 തീയതികളിലായി ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ എന്ന വിഷയത്തിൽ 2 ദിവസത്തെ പരിശീലനം നടത്തുന്നു.

നിലവിൽ പത്തോ അതിൽ അധികമോ പശുക്കളെ വളർത്തുന്നവർക്കും ക്ഷീരമേഖലയെ ഒരു സംരംഭമായി കരുതി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 16.12.2024 വൈകുന്നേരം 5 മണി വരെ ഫോൺ മുഖേനയോ 8089391209 എന്ന വാട്സ്അപ്പ് നമ്പരിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായി പരിശീലനം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും രജിസ്ട്രേഷൻ ഫീസായി 20 രൂപയും കൊണ്ടുവരേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി 8089391209, 0476 2698550 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.