ഒരു സെയിൽസ്മാൻ നാളത്തേക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് നോക്കുന്നത്. നാളെ സെയിൽസിലേക്ക് പോകുമ്പോൾ ചില തയ്യാറെടുപ്പുകൾ നിങ്ങൾ ചെയ്യേണ്ടതുണ്ട്. വീട്ടിലിരുന്ന് ഹോംവർക്ക് പോലെ ചെയ്യേണ്ട ചില തയ്യാറെടുപ്പുകളെ കുറിച്ചാണ് സൂചിപ്പിക്കുന്നത്.
- സെയിൽസിൽ കൂടുതലായി വളരണമെങ്കിൽ നിങ്ങളുടെ സ്കില്ലുകൾ വർധിപ്പിക്കേണ്ടതുണ്ട്. ദിവസവും ഒരു മണിക്കൂർ രാവിലെയോ വൈകുന്നേരമോ സെയിൽസിനെ കുറിച്ചുള്ള കാര്യങ്ങൾ പഠിക്കുക. സെയിൽസിലുണ്ടാവുന്ന മാറ്റങ്ങൾ, നിങ്ങളുടെ സ്കില്ലിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നിവയെക്കുറിച്ച് ദിവസവും ഒരു മണിക്കൂർ പഠനം നടത്തുക അതിനു വേണ്ടി നല്ല പുസ്തകങ്ങൾ വായിക്കുക.
- നിങ്ങൾ ഒരു കസ്റ്റമറെ കാണുന്ന സമയത്ത് കസ്റ്റമറിന്റെ സ്വഭാവമെന്താണ്, ബാഗ്രൗണ്ട് എന്താണ് എന്നതിനെ കുറിച്ച് നല്ല ഹോംവർക്ക് ചെയ്യണം. അയാളുടെ സ്വഭാവം, ചുറ്റുപാട്,നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള MANT പോലുള്ള കാര്യങ്ങളിൽ വ്യക്തത വേണം. ഇത് തലേദിവസമോ അല്ലെങ്കിൽ സെയിൽസിന് പോകുന്നതിന്റെ അന്ന് രാവിലെയോ തയ്യാറാക്കേണ്ട കാര്യങ്ങളാണ്.
- ഒരു ദിവസത്തിൽ അരമണിക്കൂർ എങ്കിലും കസ്റ്റമറെ വിളിക്കാൻ വേണ്ടി മാറ്റിവയ്ക്കണം. ഇത് പുതിയ കസ്റ്റമറെ കണ്ടെത്താനുള്ള വിളിയാണെങ്കിൽ ഏറ്റവും നല്ലത്. കസ്റ്റമർ കോളിങ്ങിൽ,നിങ്ങളുടെ സെയിൽസിൽ വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവരും. ഒരു കസ്റ്റമറെ വിളിക്കുമ്പോൾ സെയിൽസിന് വേണ്ടി, മറ്റു റഫറൻസ് നമ്പറുകൾ നിങ്ങൾക്ക് ആവശ്യപ്പെടാം.
- ഇന്നത്തെ സെയിൽസിൽ എന്തു സംഭവിച്ചു ഇതിനെ കുറിച്ച് ആ ദിവസം തന്നെ എഴുതുക. അതോടൊപ്പം തന്നെ സെയിൽസിലെ വിജയപരാജയങ്ങളെ കുറിച്ച് വിശകലനം ചെയ്യുക.നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പ്ലാനിങ് നടത്തുക. ഇതിനുവേണ്ടിTo Do ലിസ്റ്റ് പോലുള്ള കാര്യങ്ങൾ തയ്യാറാക്കുക.
- ഒരു കസ്റ്റമറിനെ കാണാൻ പോവുകയാണെങ്കിൽ അയാളുമായി എങ്ങനെ സംസാരിക്കണം എന്നതിനെ കുറിച്ച് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുക. സ്ക്രിപ്റ്റ് തയ്യാറാക്കി അതിനൊരു വിശ്വലൈസേഷൻ നടത്തിക്കഴിഞ്ഞാൽ നിങ്ങളുടെ സെയിൽ വർദ്ധനവിൽ മാറ്റങ്ങൾ സംഭവിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
ഇത്തരം കാര്യങ്ങൾ നിങ്ങൾ നിരന്തരം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സെയിൽസ് നൈപുണ്യം വർദ്ധിക്കും.
ജീവിത വിജയത്തിനായി നിങ്ങളുടെ കഴിവുകളും ഉൽപ്പന്നങ്ങളും വിജയകരമായി വിൽക്കാൻ പഠിക്കുക... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.