Sections

സയൻറ് ഡിഎൽഎം ലിമിറ്റഡിൻറെ ഐപിഒ ജൂൺ 27 മുതൽ 30 വരെ നടക്കും

Friday, Jun 23, 2023
Reported By Admin
DLM

സയൻറ് ഡിഎൽഎം ഐപിഒ ജൂൺ 27ന്


കൊച്ചി: സയൻറ് ഡിഎൽഎം ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ജൂൺ 27 മുതൽ 30 വരെ നടക്കും. 592 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികൾ ഉൾപ്പെടുന്നതാണ് ഐപിഒ.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 250 രൂപ മുതൽ 265 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 56 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ ബിഎസ്ഇയിലു എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡും ജെഎം ഫിനാൻഷ്യൽ ലിമിറ്റഡുമാണ് ഇഷ്യുവിൻറെ ബുക്ക് റണ്ണിംഗ് ലീഡ്മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.