- Trending Now:
കോഴിക്കോട്: സൈബർ സുരക്ഷാ സേവനദാതാക്കളായ വാട്ടിൽകോർപ്പ് ലാബ്സ് ഗവൺമെന്റ് സൈബർ പാർക്കിന്റെ സഹകരണത്തോടെ പ്രോഗ്രാം പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ് മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട സുരക്ഷാ പിഴവുകളെക്കുറിച്ച് വ്യക്തമായ അവബോധം നൽകുന്നതിനും തീർത്തും സുരക്ഷിതമായി പ്രോഗ്രാമുകൾ രൂപപ്പെടുത്തുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 26 ന് വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ഗവ. സൈബർ പാർക്കിൽ നടക്കുന്ന ശിൽപശാലയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങൾക്കുമായി www. wattlecorp.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദുബായ് പോലീസ്, എമിറേറ്റസ്, കാസിയോ, ടൊയോട്ട തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾക്ക് സൈബർ സുരക്ഷ ഉറപ്പ് വരുത്തുന്ന വാട്ടിൽകോർപ്പിലെ വിദഗ്ധരാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്നത്. കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി (സിഎഎഫ്ഐടി), ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) എന്നിവയുടെയും സഹകരണമുണ്ട്.
ഗ്ലോബൽ ആയുർവേദ ഉച്ചകോടി: കെഎസ്യുഎമ്മിൽ നിന്നുള്ള മൂന്ന് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.