- Trending Now:
കോഴിക്കോട്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ ) ടി20 ടൂർണമെൻറിൻറെ മാതൃകയിലുള്ള 'സൈബർ ക്രിക്കറ്റ് ലീഗ് 2024'ൻറെ ആദ്യ പതിപ്പിന് സൈബർപാർക്കിലെ സൈബർ സ്പോർട്സ് അരീനയിൽ തുടക്കമായി.
സഹ്യ ക്രിക്കറ്റ് ക്ലബ് ഓഫ് സൈബർപാർക്ക് സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ 12 ഫ്രാഞ്ചൈസികളാണ് പങ്കെടുക്കുന്നത്. സൈബർപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം), യുഎ സൈബർപാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാരാണ് കളത്തിലിറങ്ങുക.
ലീഗ് മത്സരങ്ങൾക്ക് ശേഷം 'സൈബർ ക്രിക്കറ്റ് ലീഗ് 2024'ൻറെ ഫൈനൽ സെപ്തംബർ 25 നാണ് നടക്കുക. വെ കിൻവിറ്റ്സ്, ഫീനിക്സ് റെനഗേഡ്സ്, ടീം ഉട്ടോപ്യ, ബ്ലാക്ക്ഹോക്സ്, അബാന സ്ട്രൈക്കേഴ്സ്, തണ്ടർസ്റ്റോം ടൈറ്റൻസ്, സഹ്യ ക്രിക്കറ്റ് ക്ലബ്, ഫാൽക്കൺ ഫ്ളയേഴ്സ് ക്ലബ്ബ്, വിനം, മൈറ്റി സ്മാഷേഴ്സ്, ഇൻഗ്ലോറിയസ് ഇലവൻ, റോയൽ സ്ട്രൈക്കേഴ്സ് എന്നിവയാണ് ടൂർണമെൻറി പങ്കെടുക്കുന്ന ടീമുകൾ.
ഫീനിക്സ് റെനഗേഡ്സ് വെ കിൻവിറ്റ്സിനെ എട്ട് വിക്കറ്റിന് തോൽപിച്ച ഉദ്ഘാടന മത്സരത്തിൽ സൈബർപാർക്ക് ഡെപ്യൂട്ടി മാനേജർ ബിജേഷ് അടിക്കാരത്ത്, സൈബർപാർക്ക് എക്സിക്യൂട്ടീവ് വിനീഷ്, ബിപ്രാക്റ്റ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് ഡയറക്ടർ മനു മുരളി എന്നിവർ പങ്കെടുത്തു.
സൈബർപാർക്ക്, കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി (സിഎഎഫ്ഐടി), സത്വ ഐടി എംപ്ലോയീസ് കമ്മ്യൂണിറ്റി, ഹോളിഡേ നെസ്റ്റ് റിസോർട്ട് വയനാട്, ഫുഡ്സ്റ്റോറി സൈബർപാർക്ക്പ്ലേസ്പോട്ട്സ്, കോഡേസ് ആൻറ് സെൻനോഡിയർ എന്നിവരാണ് മത്സരത്തിൻറെ സ്പോൺസർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.