- Trending Now:
തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ 1 ന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും)
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS ൽ ലഭ്യമായിട്ടുള്ള English score Test പൂർത്തിയാക്കണം. ഇഗ്ലീഷ് ടെസ്റ്റിൽ B1, B2, C1,C2 എന്നീ ലെവലിൽ ഏതെങ്കിലും സ്കോർ ചെയ്യുന്നവർ മാത്രം DWMS വഴി ജോബ് ഫെയറിൽ (Malabar Job fair -April edition) രജിസ്റ്റർ ചെയ്യണ്ടതാണ്. (English skill score സ്ക്രീൻ ഷോട്ട് എടുത്ത് വെക്കാം).
ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.
നിയമനം ലഭിക്കുന്നവർക്ക് പ്രതിവർഷം 3 to 7 ലക്ഷം വാർഷിക സാലറിയും കൂടാതെ 5 ലക്ഷം ഹെൽത് ഇൻഷുറൻസും 30 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 15,000 രൂപ റീലൊക്കേഷൻ അലവൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
വിശദവിവരങ്ങൾക്ക് www.knowledgemission.Kerala.gov.in സന്ദർശിക്കുകയോ പ്ലേസ്റ്റോറിൽ DWMS connect app ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ 0471-2737883 എന്ന നമ്പറിൽ മിസ്സ്ഡ് കാൾ ചെയുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.