Sections

കസ്റ്റമർ ഫീഡ്ബാക്ക്: വിൽപ്പന വർദ്ധിപ്പിക്കാനുള്ള ആധികാരിക സൂത്രം

Tuesday, Mar 18, 2025
Reported By Soumya S
The Power of Customer Feedback in Business Growth & Sales Success

സെയിൽസ് വിജയത്തിലെ മുഖ്യ ഘടകങ്ങളിലൊന്നാണ് കസ്റ്റമർ ഫീഡ്ബാക്ക്. ഇന്നത്തെ മത്സരാധികമായ വിപണിയിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്താനും കസ്റ്റമർ ഫീഡ്ബാക്ക് കൂടിയേതീരു.

കസ്റ്റമർ ഫീഡ്ബാക്ക് വിജയകരമായ സെയിൽസിനെ ഏതൊക്കെ രീതിയൽ സ്വാധീനിക്കുമെന്ന് നോക്കാം.

കസ്റ്റമറുടെ ആവശ്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്നു

ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നം അല്ലെങ്കിൽ സേവനം എങ്ങനെ അനുഭവപ്പെട്ടിരിക്കുന്നു എന്നതിന്റെ കൃത്യമായ പ്രതികരണമാണ് ഫീഡ്ബാക്ക്. അവരുടെ പ്രശ്നങ്ങൾ, നിർദേശങ്ങൾ എന്നിവ മനസിലാക്കുന്നതിലൂടെ നിങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയും.

ഉൽപ്പന്നം/സേവനം മെച്ചപ്പെടുത്താൻ കഴിയുന്നു

ഉപഭോക്തൃ അഭിപ്രായങ്ങൾ കേട്ടുകൊണ്ടു മുന്നോട്ട് പോകുന്ന ബ്രാൻഡുകൾക്ക് അവരുടെ ഉൽപ്പന്നത്തിലും സേവനത്തിലും സ്ഥിരമായ വളർച്ച സാധ്യമാകുന്നു. കസ്റ്റമർ സൂചിപ്പിക്കുന്ന തകരാറുകൾ പരിഹരിച്ച് നിങ്ങളുടെ പ്രൊഡക്ടുകളും സർവ്വീസുകളും മെച്ചപ്പെടുത്തുവാനുള്ള മാർഗം ഇതിലൂടെ ലഭിക്കുന്നതിനാൽ വിപണിയിൽ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുവാൻ കഴിയുന്നതാണ്.

വിശ്വാസ്യത വർദ്ധിപ്പിക്കുന്നു

ഉപഭോക്താക്കളുടെ അഭിപ്രായം കേൾക്കുകയും അവരുടെ അഭിപ്രായം അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ബിസിനസുകൾക്ക്, ഉപഭോക്താക്കളുടെ വിശ്വാസം ലഭിക്കും. വലിയ ബ്രാൻഡുകളും ചെറുകിട-ഇടത്തരം ബിസിനസുകളും ഇന്ന് ഉപഭോക്തൃ കേന്ദ്രീകൃതമായ മോഡലുകളിലേക്ക് മാറുകയാണ്.

വേഡ്-ഓഫ്-മൗത്ത് മാർക്കറ്റിംഗ് ശക്തിപ്പെടുന്നു

ഒരു ഉപഭോക്താവ് മികച്ച അനുഭവം പങ്കുവയ്ക്കുമ്പോൾ അത് സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റുള്ളവരിലേക്ക് എത്തുന്നു. ഇതാണ് വേഡ് ഓഫ് മൗത്ത് മാർക്കറ്റിംഗ്. ഇത് വ്യത്യസ്തമായ ഒരു ഓർഗാനിക് സെയിൽ ചാനലായി പ്രവർത്തിക്കും.

പഴയ കസ്റ്റമർമാരെ നിലനിർത്താനും പുതിയവരെ ആകർഷിക്കാനും സഹായിക്കുന്നു

ലോയൽ കസ്റ്റമർമേഴ്സിനെ നിലനിർത്താൻ കഴിയുന്നതും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്നതുമാണ് മികച്ച ഫീഡ്ബാക്ക് സംവിധാനങ്ങൾ. 'നിങ്ങളുടെ അഭിപ്രായത്തെ ഞങ്ങൾ വിലമതിക്കുന്നു' എന്ന സങ്കേതം ഉയർത്തുന്ന ബിസിനസുകൾക്ക് ഉപഭോക്താക്കളുടെ ഇടയിൽ കൂടുതൽ പ്രശസ്തിയും വിശ്വാസ്യതയും ലഭിക്കുന്നു.

കസ്റ്റമർ ഫീഡ്ബാക്ക് എങ്ങനെ ശേഖരിക്കാം

  • ഓൺലൈൻ സർവ്വേ (ഗൂഗിൾ ഫോം, സർവ്വേ മംഗി തുടങ്ങിയവ)
  • സോഷ്യൽ മീഡിയ പോൾസ് & കമന്റ്സ്
  • ഡയറക്ട് ഇന്റർവ്യൂ/ ഫോക്കസ് ഗ്രൂപ്സ്
  • പ്രൊഡക്ട് റിവ്യൂ & ടെസ്റ്റ്മോനീൽസ്

കസ്റ്റമർ ഫീഡ്ബാക്ക് ഒരു ബിസിനസിന്റെ വളർച്ചയ്ക്ക് അടിസ്ഥാനം ആണ്. നല്ല ഫീഡ്ബാക്ക് മാത്രമല്ല, മോശം ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ നടപടികൾ എടുക്കുന്നതാണ് വിൽപ്പനയിൽ നേട്ടം ഉണ്ടാക്കുന്നത്. ഇന്ന് തന്നെ നിങ്ങളുടെ ബിസിനസിൽ ഫീഡ്ബാക്ക് ശേഖരണ മാർഗങ്ങൾ ശക്തിപ്പെടുത്തൂ!



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.