നെഗറ്റീവ് വികാരങ്ങൾ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട നെഗറ്റീവ് വികാരമാണ് ദേഷ്യവും കോപവും. പൊതുവേ എല്ലാവർക്കും ഭയം, സംശയം, അസൂയ, നീരസം എന്നിവയൊക്കെ കോപമായി മാറാറുണ്ട്. ഈ കോപം കൊണ്ട് എല്ലാവർക്കും വളരെ ബുദ്ധിമുട്ടുണ്ടാകുന്നു. അതോടൊപ്പം തന്നെ ആന്തരികമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത് മാനസിക പരമായി വൈകാരികപരമായി നിങ്ങളെ രോഗികളാക്കുകയും നിങ്ങളെ നശിപ്പിക്കുവാനും ഇടയാകും. നെഗറ്റീവ് വികാരം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളാണ് പലരും. നെഗറ്റീവ് വികാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കോപം എങ്ങനെ നശിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- കോപത്തിന്റെ പ്രധാനപ്പെട്ട കാര്യം മറ്റൊരു വ്യക്തിയായാൽ ആക്രമിക്കപ്പെട്ടതോ, മറ്റുള്ളവരാൽ വിമർശിക്കപ്പെട്ടതോ, മറ്റൊരു വ്യക്തിയാൽ മുറിവേറ്റപ്പെട്ടതോ, മറ്റൊരാളാൽ മുതലെടുക്കപ്പെട്ടുവോ എന്നുള്ള തോന്നലുകളാണ്.
- കോപം അല്ലെങ്കിൽ ഭയം നിങ്ങളെ പ്രതിരോധത്തിൽ കൊണ്ടെത്തിക്കാറുണ്ട്. പ്രതിരോധിക്കുക എന്ന് പറഞ്ഞാൽ രക്ഷപ്പെടുക അല്ലെങ്കിൽ പ്രതികരിക്കുക എന്ന ഒരു സ്വഭാവം നമ്മളിലെത്തിക്കും. ചില ആളുകൾ ഈ കോപം അല്ലെങ്കിൽ ഭയം ഉണ്ടാകുമ്പോൾ അതിൽ നിന്ന് മാറി നിൽക്കാൻവേണ്ടി ശ്രമിക്കും. പൊതുവെ ഭയമുള്ള കാര്യങ്ങളിൽ നിന്നാണ് മാറി നിൽക്കാൻ ശ്രമിക്കാറുള്ളത്. പക്ഷേ കോപം നിങ്ങളെ പ്രതികരിക്കാൻ വേണ്ടിയുള്ള തോന്നൽ ഉണ്ടാക്കും.
- കോപത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു കാരണം കുറ്റപ്പെടുത്തലാണ്. ചെയ്തതോ ചെയ്യാത്തതോ ആയ കാര്യങ്ങൾക്കു വേണ്ടി നിങ്ങളെ കുറ്റപ്പെടുത്തുമ്പോഴാണ് എല്ലാതരം നിഷേധാത്മക വികാരങ്ങളിലേക്ക് എത്തിക്കുന്നത്. ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തുമ്പോൾ പെട്ടന്ന് തകർന്നു പോകുന്നവരാണ് പലരും.
- ഇതിന് ഒരൊറ്റ പരിഹാരമെയുള്ളു ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. ചെയ്യാത്ത കാര്യങ്ങളുടെ ഉത്തരവാദിതം ഏറ്റെടുക്കുക എന്ന് പറയുന്നത് എല്ലാവരെയും കുഴപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷെ കോപത്തെ നിയന്ത്രിക്കാനുളള എളുപ്പവഴിയായി ഒരുപാട് മഹാൻമാർ പറഞ്ഞത് ഏതൊരു പ്രശ്നത്തിന്റെയും ഉത്തരവാദിത്വം ശരിയായ തരത്തിൽ ഏറ്റെടുക്കുക എന്നതാണ്. ഉദാഹരണമായി നിങ്ങളുടെ ബോസ്സ് നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെങ്കിൽ അയാളെ മാത്രം കുറ്റം പറഞ്ഞ് കൊണ്ടിരുന്നാൽ നിങ്ങൾക്ക് മനസ്സമാധാനം നഷ്ടപ്പടുകയും അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കാനും ഇടയുണ്ട്. നിങ്ങളൊരു നെഗറ്റീവാളാകാനും സാധ്യതയുണ്ട്. അതിനു പകരം ബോസ്റ്റ് പിരിച്ചുവിട്ടതിന് താനുമൊരു കാരണമാകാം, എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിചാരിക്കുയാണെങ്കിൽ നിങ്ങളുടെ തെറ്റ് എന്താണെന്ന് കണ്ടു പിടിക്കാനും അത് തിരുത്താനും സാധിക്കും. അടുത്ത സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുമ്പോൾ അത് ഉപകാരപ്പെടുകയും ചെയ്യും. അതിനു പകരം ബോസ്സിനോട് പ്രതികാരബുദ്ധിയോടെ പ്രതികരിക്കാൻ നിന്നാൽ നിങ്ങളുടെ സമയവും ഊർജവും നഷ്ടപ്പെടുകയെ ചെയ്യുകയുള്ളു. അതിനുപകരം അടുത്ത് എന്ത് ചെയ്യാം എന്നതിനെക്കുറിച്ച് ചിന്തിക്കുയാണ് ചെയേണ്ടത്.
- പ്രശ്നങ്ങൾ നോക്കാതെ പരിഹരിക്കാൻ വേണ്ടി നോക്കുക. നിങ്ങൾ പ്രധാനമായും ചിന്തിക്കേണ്ടത് പ്രശ്നങ്ങൾ എന്താണെന്ന് നോക്കുന്നതിന് പകരം പ്രശ്ന പരിഹാരം എന്താണെന്ന് നോക്കുക. ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടെന്നും, പരിഹരിക്കാൻ കഴിയാത്തയാതൊരു കാര്യവും ഇല്ലായെന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടാകണം.
- പ്രതികരിക്കുവാനുള്ള നിയന്ത്രണം. നിങ്ങളോട് ഒരാൾ മോശമായി പെരുമാറുകയൊ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണെങ്കിൽ അതിന് ഉടനടികയറി പ്രതികരിക്കുന്നത് പ്രശ്നം വഷളാക്കുകയെ ഉള്ളു. നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും പ്രതികരണമാണ് പ്രശ്നങ്ങളെ കൂടുതൽ വഷളാകിയിട്ടുള്ളത്. പ്രതികരിക്കുമ്പോൾ നിയന്ത്രനം ആവശ്യമാണ്. ചാടി കയറി പ്രതികരിക്കുന്നതിന് പകരം അതിനെ വ്യക്തും സഷ്ടവുമായി ആലോചിച്ച് പ്രതികരിച്ചാൽ നല്ലതായിരിക്കും. ഇതിന് 1 മിനിട്ട് ടെക്നിക് ചെയ്താൽ വളരെ നല്ലതായിരിക്കും. നിരവധി ആളുകൾ ഇത്തരത്തിൽ ചെയ്യുന്നുണ്ട്. ആളുകൾ നിങ്ങളോട് മോശമായി പെരുമാറുമ്പോൾ പ്രതികരിക്കുന്നതിന് മുമ്പ് ഒരു മിനിട്ട് ആലോചിച്ചതിന് ശേഷം വ്യക്തവും സ്പഷ്ടവുമായ മറുപടി പറയുക. മറുപടി പറയുന്നതിന് മുമ്പ് ആലോചിക്കും ഇതിന്റെ ഭവിഷത്ത് എന്താണ്, ഇല്ലെങ്കിൽ ഇതിന് മറുപിടി പറയേണ്ട കാര്യമുണ്ടോ, മറുപടി പറഞ്ഞു കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധികുമോ എനിങ്ങനെ നിരവധി കാര്യങ്ങൾ ആലോചിച്ചതിനുേഷമാണ് നിങ്ങൾ മറുപടി പറയുന്നതെങ്കിൽ ഒരു പ്രശ്നംഉണ്ടാകുന്നതിൽ നിന്ന് ഒഴിവാകാൻ സാധിക്കും.
- ഇങ്ങനെ പ്രതിരിക്കുയാണെങ്കിൽ നിങ്ങളുടെ നെഗറ്റീവ് വികാരങ്ങളെ നിയത്രിക്കുവാനുള്ള കഴിവ് നിങ്ങൾക്ക് ആർജിക്കുവാൻ കഴിയും. ഇതിന് ചിലപ്പോൾ ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ വേണ്ടിവന്നേക്കാം. നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് മികച്ച ജീവിതമുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഈ കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.