- Trending Now:
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ച്ഡിഎസിന് കീഴിൽ, ഒരു വർഷ സിഎസ്എസ്ഡി/സിഎസ്ആർ (CSSD/CSR) ടെക്നീഷ്യൻ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കൽ ഇലക്ട്രോണിക്സിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സിഎസ്ആർ ടെക്നോളജിയിലുള്ള ഒരു വർഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കിൽ രണ്ട് വർഷത്തെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ വകുപ്പ് ഡിപ്ലോമ (ഡിസിഎസ്എസ്ടി (DCSST) ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0495-2355900.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എമർജൻസി മെഡിസിൻ വിഭാഗം നടത്തുന്ന ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്സിങ് പ്രാക്ടിക്കൽ ട്രെയ്നിങ്ങ് പ്രോഗ്രാമിലേയ്ക്ക് ബി എസ് സി നഴ്സിങ്/ജി എൻ എം നഴ്സിങ് കോഴ്സുകൾ പാസ്സായവരെ മാർച്ച് ഒന്നിന് 11 മണിക്ക് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിലേയ്ക്ക് ക്ഷണിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന നഴ്സിങ് പ്രവർത്തിപരിചയ/പരിശീലന പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് ആദ്യത്തെ ആറുമാസം 3000 രൂപ സ്റ്റൈപ്പെന്റോടു കൂടിയ ട്രെയിനിങും പിന്നീടുള്ള ആറുമാസം 7000 രൂപ സ്റ്റൈപ്പെന്റോടുകൂടിയുള്ള ട്രെയിനിങും ആയിരിക്കും. ഫോൺ: 0495-2355900.
കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ വിവിധ തസ്തികളിൽ താൽക്കാലിക നിയമനം നടത്തും. അസി. പ്രൊഫസർ (കാർഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ഒരു വർഷത്തെ നിർബന്ധിത ബോണ്ടഡ് സേവനം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40 വയസ്സ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എം.ബി.ബി.എസ് പാർട്ട് ഒന്നും രണ്ടും മാർക്ക് ലിസ്റ്റ്, പി.ജി മാർക്ക് ലിസ്റ്റ്) മുൻപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്കെത്തണം. അസി. പ്രൊഫസർ കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 11നും സീനിയർ റസിഡന്റ് കൂടിക്കാഴ്ച ഉച്ചക്ക് 12നും നടക്കും.
കാച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി വകുപ്പിൽ ടെക്നീഷ്യൻ ഗ്രേഡ് II കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയത്തിൽ ITI സർട്ടിഫിക്കറ്റ്, എഞ്ചിനീയറിംഗ് കോളേജിലോ സർവകലാശാലകളിലോ രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉളളവർക്ക് അപേക്ഷിക്കാം. 18 നും 36 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ഒന്നിന് മുൻപായി recruit.cusat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം) 'ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ടെക്നീഷ്യൻ ഗ്രേഡ് II, ഡിപ്പാർട്ടമെൻറ് ഓഫ് പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി ഓൺ കോൺട്രാക്ട് ബേസിസ് എന്ന കുറിപ്പോടെ 'രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22' എന്ന വിലാസത്തിൽ മാർച്ച് 8 ന് മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കണം.
സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻഫർമേഷൻ ടെക്നോളജി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് എം. ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. പ്രായപരിധി 18 - 50 വയസ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മിഷൻ വാൽസല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ, ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിലെ കേസ് വർക്കർ, കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ കൗൺസിലർ എന്നീ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. എല്ലാ തസ്തികകളിലും ഓരോ ഒഴിവുകൾ മാത്രമാണുള്ളത്. കൗൺസിലർ തസ്തികയിലേക്ക് സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 19 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോർ,എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം 682030, ഫോൺ നമ്പർ 0484 2959177/ 9744318290/ 8593074879.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റസ്പിറേറ്ററി തെറാപ്പിസ്റ്റ്/ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. മാസവേതനം 22000 രൂപ. യോഗ്യത പ്ലസ് ടു സയൻസ്, ബി.എസ്.സി റസ്പിറേറ്ററി ടെക്നോളജി, ഡിപ്ലോമ ഇൻ റസ്പിറേറ്ററി ടെക്നോളജി, കേരള ഫാർമസ്യൂട്ടിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 20-36. താൽപര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മാർച്ച് നാലിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിനു സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും.
അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് 18-ാം വർഡ് പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്നും അങ്കണവാടി കം ക്രഷ് ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകേണ്ടതും 35 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മാർച്ച് രണ്ട് വൈകിട്ട് അഞ്ചിന് മുമ്പായി കളർകോട് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കു അമ്പലപ്പുഴ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കണം.അപേക്ഷഫോറത്തിന്റെ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ:9188959683.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.