- Trending Now:
ഡിജിറ്റൽ സ്കോർകാർഡ് അടിസ്ഥാനമാക്കി എളുപ്പത്തിലുള്ള വായ്പകൾ ലഭ്യമാക്കുന്നു
കൊച്ചി: എംഎസ്എംഇകളുടെ വളർച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടർബോ വായ്പ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകൾക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ വായ്പ ലഭ്യമാക്കികൊണ്ട് വായ്പ പ്രക്രിയ കാര്യക്ഷമമാക്കാൻ സിഎസ്ബി ബാങ്ക് ലക്ഷ്യമിടുന്നു.
5 കോടി വരെ വായ്പ, ഓവർഡ്രാഫ്റ്റ്, ടേം ലോൺ, വ്യാപാര സൗകര്യങ്ങൾ, ഉടനടി തത്വത്തിലുള്ള അനുമതി, വായ്പയ്ക്ക് ലളിതമാക്കിയ സ്കോർകാർഡിൻറെ അടിസ്ഥാനത്തിലുള്ള അനുമതി എന്നിവയാണ് എസ്എംഇ ടർബോ വായ്പയുടെ പ്രധാന സവിശേഷതകൾ.
വിവിധ സവിശേഷതകൾ ഉള്ള ഈ പദ്ധതി എംഎസ്എംഇകളെ പൂർണ്ണ ശേഷിയിൽ എത്തിക്കുന്നതിന് വേഗത്തിലും എളുപ്പത്തിലും കൂടുതൽ സുതാര്യമായ വായ്പ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. ടർബോ വായ്പ പദ്ധതി ലളിതമാക്കിയ വായ്പ നിർണ്ണയത്തെ അടിസ്ഥാനമാക്കി, ഉടനടി തത്വത്തിലുള്ള അനുമതി നൽകിക്കൊണ്ട് എസ്എംഇകൾക്ക് വായ്പ ലഭ്യമാക്കുന്ന രീതി എളുപ്പമാക്കുന്നു. ഇത് വിപണിയിൽ സവിശേഷമായ ഒന്നാണ്. വായ്പ പ്രക്രിയയിൽ സാധാരണയുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിലൂടെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും വേഗത്തിലുള്ള വളർച്ച കൈവരിക്കുക മാത്രമല്ല സമ്പദ്വ്യവസ്ഥയുടെ ആകമാനമുള്ള വികസനത്തിന് സഹായിക്കുകയും ചെയ്യുന്നു. മികച്ച വൈദഗ്ധ്യമുള്ള വ്യവസായ വിദഗ്ധരുമായി സഹകരിച്ചാണ് സ്കോർകാർഡ് വികസിപ്പിച്ചിരിക്കുന്നതെന്ന് എസ്എംഇ ബിസിനസ് ഗ്രൂപ്പ് മേധാവി ശ്യാം മണി പറഞ്ഞു.
ബാങ്കിൻറെ സുസ്ഥിരത, വലിപ്പം, സ്കെയിൽ 2030 എന്ന ലക്ഷ്യവുമായി യോജിച്ച് ഇന്നത്തെ ഊർജ്ജസ്വലമായ ബിസിനസ് സാഹചര്യത്തിൽ എംഎസ്എംഇകളെ വളരാൻ സഹായിക്കുന്നതിനുള്ള സിഎസ്ബി ബാങ്കിൻറെ വിശാലമായ ദൗത്യത്തിൻറെ ഭാഗമാണ് ഈ പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.