- Trending Now:
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 152 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 150 കോടിയായിരുന്നു. മൊത്തം നിക്ഷേപം 22 ശതമാനം വർധിച്ച് 27,345 കോടി രൂപയിൽ നിന്ന് 33,407 കോടി രൂപയായി. പ്രവർത്തന ലാഭം 13 ശതമാനം വർധിച്ച് 221 കോടി രൂപയായി. മുൻവർഷം സമാനപാദത്തിൽ ഇത് 196 കോടി രൂപയായിരുന്നു. മൊത്തം വായ്പ 26 ശതമാനം വർധിച്ച് 28,639 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ ഇത് 22,658 കോടി രൂപയായിരുന്നു.
സ്വർണ വായ്പ 36 ശതമാനം വർധിച്ച് 13,018 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ ഇത് 9,553 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം (എൻ.ഐ.ഐ.) മൂന്നാം പാദത്തിൽ 375 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിലെ 383 കോടി രൂപയിൽ നിന്ന് 2 ശതമാനം കുറവാണിത്. മറ്റ് വരുമാനം 75 ശതമാനം വർധിച്ച് 219 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ ഇത് 125 കോടി രൂപയായിരുന്നു. കറൻറ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് 7 ശതമാനം വർധിച്ച് മൂന്നാം പാദത്തിൽ 8,042 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ ഇത് 7,543 കോടി രൂപയായിരുന്നു.
പണലഭ്യത അനുപാതത്തിലും മൂലധന ആസ്ഥിയിലും ബാങ്ക് മികച്ച നിലയിലാണ്. കഴിഞ്ഞ പാദത്തേക്കാൾ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്ക്രിയ ആസ്തി, അറ്റ നിഷ്ക്രിയ ആസ്തി എന്നീ രണ്ട് അനുപാതങ്ങളും 1.58 ശതമാനം (നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 1.68 ശതമാനം), 0.64 ശതമാനം (നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 0.69 ശതമാനം) ആയി മെച്ചപ്പെട്ടു.
ശ്രദ്ധേയമായ ബിസിനസ്സ് വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച 'കഴിഞ്ഞ പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. നിലവിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും, ചെലവ് നിയന്ത്രണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, സിഐആർ തുടർച്ചയായ രീതിയിൽ കുറഞ്ഞുവെന്ന് സിഎസ്ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.