Sections

ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപത്തിന് യോഗ്യതയില്ലാത്ത ചിലരുണ്ട്...

Wednesday, Aug 25, 2021
Reported By admin
crypto

ഏത് കോയിനില്‍ ആണ് നിക്ഷേപിക്കാന്‍ പോകുന്നത് എന്ന് അന്വേഷിച്ച് ഉറപ്പിച്ചിരിക്കണം.

 

വിപണി മൂല്യത്തില്‍ ക്രിപ്‌റ്റോ കോയിനുകള്‍ വന്‍ മുന്നേറ്റമാണ് അടുത്ത കാലത്തായി കാണിക്കുന്നത്.കേവലം ബിറ്റ് കോയിനില്‍ നിന്ന് തുടങ്ങി ഇന്ന് എണ്ണപ്പെട്ട ക്രിപ്‌റ്റോ നാണയങ്ങള്‍ വികാസം പ്രാപിച്ചു കഴിഞ്ഞു.ഇക്കൂട്ടത്തില്‍ ഡോഡ്ജ്,കോയിന്‍ ഡിസി എക്‌സ്,ടെതര്‍,ബിനാന്‍സ് കോയിന്‍ തുടങ്ങി പ്രമുഖരെപോലെ എല്ലാ ക്രിപ്‌റ്റോ കോയിനുകളും നിക്ഷേപകര്‍ക്ക് അവിശ്വസനീയമായ ലാഭം നേടിത്തരുന്നവയല്ല.അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപത്തിനൊരുങ്ങും മുന്‍പ് ഏത് കോയിനില്‍ ആണ് നിക്ഷേപിക്കാന്‍ പോകുന്നത് എന്ന് അന്വേഷിച്ച് ഉറപ്പിച്ചിരിക്കണം.

ക്രിപ്‌റ്റോ വിപണിയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ ടെതറിനെ മറികടന്ന് കാര്‍ഡാനോ എന്ന പുതിയൊരു ക്രിപ്‌റ്റോ വരവ് അറിയിച്ചിട്ടുണ്ട്.ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡാനോ എഡിഎ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.2017ല്‍ വിപണിയിലെത്തിയത് മുുതല്‍ ജൂണ്‍ 2021 വരെ എഡിഎ കോയിനുകള്‍ 1000 മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്.24 മണിക്കൂറിനിടെ കാര്‍ഡാനോയുടെ വിപണിമൂല്യം 1.14 ശതമാനം ഉയര്‍ന്ന് 9166 കോടി ഡോളറിലെത്തി.നിലവില്‍ ഒരു കാര്‍ഡാനോ കോയിനിന് 2.85 ഡോളര്‍ വിലയുണ്ട്.

ഇനി വിപണിയില്‍ ഒട്ടും തിളക്കമില്ലാതെ പോയ ചില ക്രിപ്‌റ്റോകളുണ്ട് അതായത് നിക്ഷേപത്തിന് ഒട്ടും യോഗ്യതയില്ലെന്ന് തെളിയിച്ച ക്രിപ്‌റ്റോകറന്‍സികള്‍.ഷിബ ഇനു. നായ പ്രമേയത്തിലുള്ള ക്രിപ്‌റ്റോ ആണിത്.ഫാം ചെയ്യാനും പങ്കിടാനും സാധിക്കുമെങ്കിലും മൂല്യം നേടാന്‍ ഇതിനു ഇതുവരെ കഴിഞ്ഞിട്ടില്ല.ഡോഡ്ജ്‌കോയിന്‍ ജനപ്രിയമായപ്പോള്‍ പിന്നോക്കം പോയ ക്രിപ്‌റ്റോയാണിത്.

നിയമാനുസൃതമായ പ്രവര്‍ത്തനങ്ങളുള്ള ഒരു ക്രിപ്‌റ്റോ കറന്‍സിയാണ് എതറിയം ക്ലാസിക്,അഞ്ച് വര്‍ഷക്കാലത്തിനിടെ മികച്ച മൂല്യം ഉയര്‍ത്താന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ഇവയില്‍ നിക്ഷേപിക്കുന്നത് വലിയ ആപത്തായി വിദഗ്ധര്‍ കരുതുന്നു.എതറിയം മാര്‍ക്കറ്റ് റാങ്കിംഗില്‍ രണ്ടാമതായി കുതിക്കുമ്പോള്‍ എതറിയം ക്ലാസിക് പിന്നോക്കം പായുകയാണ്.

വികേന്ദ്രീയ മാധ്യമ ശൃഖലയായ ട്രോണ്‍ ഫൗണ്ടേഷന്‍ വാങ്ങിയതിനു പിന്നാല പ്രസക്തി നഷ്ടമായ ക്രിപ്‌റ്റോ ആണ് ബിറ്റ്  ടോറന്റ്.ഡി ലൈവ് എന്ന ബ്ലോക് ചെയിന്‍ പ്ലാറ്റ്‌ഫോം സ്വന്തമാക്കിയ ബിറ്റ് ടോറന്റ് നെറ്റ്വര്‍ക്കുമായി പങ്കിടാതെ തന്നെ ക്രിയേറ്റര്‍മാര്‍ക്ക് ധനസമ്പാദനം നടത്താന്‍ സാധിക്കുന്ന കോയിന്‍ ആണ്.ഉപയോക്താക്കള്‍ കൂടുതല്‍ കരുത്തുറ്റ സാങ്കേതിക സൗകര്യമുള്ള ക്രിപ്‌റ്റോകളിലേക്ക് പോകുന്നതിനാല്‍ ബിറ്റ് ടോറന്റിലേക്കുള്ള ട്രാഫിക്കില്‍ കുറവ് കാണുന്നു.ഇത് കാലക്രമേണ പ്രവര്‍ത്തനം നിലച്ചേക്കാം.

ബിറ്റ്‌കോയിന്‍ ഗോള്‍ഡ് ശരിക്കും ബിറ്റ്‌കോയിനെ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കി മാറ്റുന്നതിലേക്കായി അവതരിപ്പിക്കപ്പെട്ട ക്രിപ്‌റ്റോ ആണ്.ബിറ്റ് കോയിന് സമാനമായ പ്രോട്ടോക്കോളുമായി പ്രവര്‍ത്തിക്കുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ക്രിപ്‌റ്റോയായ ബിറ്റ്‌കോയിന്‍ ഗോള്‍ഡ് ശരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമുള്ള ക്രിപ്‌റ്റോ ആണെന്നാണ് ക്രിയേറ്റര്‍മാരുടെ പക്ഷം.

സ്റ്റെല്ലാര്‍ ലൂമിനെസ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള എവിടെ നിന്നും പണം അയയ്ക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ബ്ലോക് ചെയിന്‍ നെറ്റ്വര്‍ക്ക് സേവനം ആവശ്യപ്പെടുന്ന ക്രിപ്‌റ്റോ ആണ്.ഏകദേശം റിപ്പിളുമായി സാമ്യതയുള്ള ക്രിപ്‌റ്റോ ആണിത്.സെറ്റല്ലാറിനെക്കാള്‍ ആറ് മടങ്ങോളം വലുതായ റിപ്പിളിന്റെ പ്രഭാവത്തില്‍ മങ്ങിപ്പോയ ക്രിപ്‌റ്റോ ആണ് ഇത്.

ഇന്ന് നിക്ഷേപകര്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന സ്വപ്രൈവസി കോയിനുകളില്‍ ഏറ്റവം പഴയതാണ് മൊണോറോ.ഇതിന്റെ വിനിമയവും കൈമാറ്റവും ഉപയോക്താക്കളെ അവരുടെ ഇടപാടുകള്‍ രഹസ്യമാക്കാന്‍ സഹായിക്കുക എന്നതാണ്.നെറ്റ്വര്ക്കിലെ ഉപയോക്താവിനെയും വിശ്വസിക്കേണ്ട ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് ഇതിലൂടെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള കുറ്റത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രൈവസി കോയിനാണ് മോണോറോ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.