Sections

കോടീശ്വരനാകാന്‍ എന്തിന് പ്രായം; 25ല്‍ കോടിപതിയായ ബ്രയാന്‍

Wednesday, Nov 16, 2022
Reported By admin
crypto

ക്രിപ്റ്റോയും പേഴ്‌സണല്‍ ഫിനാന്‍സും ആണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്

 

സൗത്ത് കൊറിയയിൽ നിന്നും യുഎസിലെ മേരിലാന്റിൽ താമസമാക്കിയ ബ്രയാന്‍ ജങ് കുറച്ചു പാർട്ട് ടൈം ജോബ് ഒക്കെ ചെയ്തു കോളേജിൽ പഠിക്കുമ്പോൾ ചുമ്മാ ഹോബിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങി.സംരഭകനാകാൻ ഉള്ള ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടിൽ എതിർപ്പ് .കോളജിൽ പഠിക്കാൻ പണം തികയാതെ വന്നപ്പോൾ പഠനം നിർത്തി ഫുൾ ടൈം യുട്യൂബർ ആയി.ബ്രയാൻ ജംഗ് എന്ന യൂട്യൂബ് ചാനലിന് നിലവിൽ 1 മില്യണിന് മുകളിൽ സബ്സ്ക്രൈബേർസ് ഉണ്ട്.

ക്രിപ്റ്റോയും പേഴ്‌സണല്‍ ഫിനാന്‍സും ആണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷം മാത്രം 3.7 മില്യണ്‍ ഡോളറാണ് തന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ലഭിച്ചത്.നിലവിൽ 30,0000 ഡോളറാണ് ബ്രയാന്റെ ഒരു മാസത്തെ ബിസിനസ്സ് വരുമാനം. അടുത്തിടെ ബ്രയാൻ ലംബോര്‍ഗിനി ഹുറേറ സ്വന്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.