- Trending Now:
കഴിഞ്ഞ ഏതാനം ദിവസങ്ങളില്‍ ഇടിവ് മാത്രം കാഴ്ചവയ്ച്ച ക്രിപ്റ്റോ വിപണി, വീണ്ടും ഈര്‍ജം കൈവരിക്കുകയാണ്. കോയിനുകള്‍ മിക്കതും മൂല്യത്തില്‍ ഉയരുന്ന കാഴ്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. ബിറ്റ്കോയിന്‍, എഥിരിയം കോയിനുകള്‍ നേട്ടം സ്വന്തമാക്കി. അതേ സമയം ടെതര്‍, യുഎസ്ഡി കോയിനുകള്‍ നിക്ഷേപകരെ നിരാശയിലാക്കി. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം വ്യക്തമായി അറിയാവുന്നകാര്യവുമാണ്.
എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത. ക്രിപ്‌റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക.
കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്കോയിന്‍ 4.20 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 34,80,405 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 58.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 8.43 ശതമാനം വളര്‍ന്നു. നിലവില്‍ 2,47,475 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 25.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.