- Trending Now:
നിക്ഷേപകര്‍ക്ക് പരിപൂര്‍ണ നിരാശ നല്‍കി ക്രിപ്റ്റോ വിപണി. കഴിഞ്ഞ 24 മണിക്കൂറില്‍ കോയിനുകളെല്ലാം താഴേക്ക് പോയി. ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡാനോ, ടെതര്‍, റിപ്പിള്‍ കോയിനുകളെല്ലാം തന്നെ വില ഇടിഞ്ഞു.എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക.
കഴിഞ്ഞ 24 മണിക്കൂറില്‍ 2.15 ശതമാനമാണ് ബിറ്റ് കോയിന്‍ മൂല്യത്തില്‍ താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 33,52,299 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 58.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഫിരിയം കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.27 ശതമാനം താഴേക്ക് പോയി. നിലവില്‍ 2,29,006 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 25.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.ടെതര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.61 ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ 79.93 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കാര്‍ഡാനോ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.77 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 163.99 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
റിപ്പിള്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.15 ശതമാനമാണ് റിപ്പിള്‍ കോയിന്‍ 1.48 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. 74.29 രൂപയ്ക്കാണ് നിലവില്‍ കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.64 ശതമാനമാണ് ഇടിഞ്ഞത് നിലവില്‍ 79.94 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. സുരക്ഷ മാനിച്ച് ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.