- Trending Now:
ബിറ്റ് കോയിന്‍,എതറിയം പോലുള്ള ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ച് വ്യാപകമായി അറിയാമെങ്കിലും നിങ്ങളില്‍ പലരും ഇതിലേക്ക് നിക്ഷേപിക്കാനോ കൂടുതല്‍ കാര്യങ്ങളെ കുറിച്ച് മനസിലാക്കാനോ ശ്രമിച്ചിട്ടുണ്ടാകില്ല.നിലവിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ക്രിപ്‌റ്റോയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പറ്റിയ അവസരമാണെന്ന് തിരിച്ചറിയാവുന്നതെയുള്ളു.
ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനം വന്നിട്ടില്ലാ.അതുകൊണ്ട് തന്നെ വാങ്ങാനും വില്‍ക്കാനും കഴിയും പക്ഷെ കേന്ദ്ര നിയമങ്ങള്‍ക്ക് കീഴില്‍ വരില്ലെന്ന് മാത്രം.പേ പാല്‍,വിസ,മാസ്റ്റര്‍കാര്‍ഡ് പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഒക്കെയും എല്‍ സാല്‍വദോര്‍ പോലുള്ള ചുരുക്കം ചില രാജ്യങ്ങളും ക്രിപ്‌റ്റോ കറന്‍സിയെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗ്ഗമായി ബിറ്റ് കോയിന്‍ മാറി.2010ല്‍ 10000 രൂപ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന് 2017ല്‍ 66 കോടി രൂപ മൂല്യം ഉണ്ടായിരുന്നു.അതയാത് കേവലം 7 വര്‍ഷം കൊണ്ട് 66,00,000 ശതമാനത്തിന്റെ വളര്‍ച്ച.അക്കാലത്ത് ഒരു ബിറ്റ്‌കോയിന്‍ വില 2779 യുഎസ് ഡോളറായിരുന്നു.2017ന് ശേഷം ഈ വില കുതിച്ചുയര്‍ന്നു.ഇന്ന് ഒരു ബിറ്റ്‌കോയിന്‍ വില 46000 യുഎസ് ഡോളറാണ്.അതായത് 34.46 ലക്ഷം രൂപ.ചുരുക്കി പറഞ്ഞാല്‍ ബിറ്റ്‌കോയിന്‍ പോലെ മറ്റൊരു സമ്പത്ത് ലോകത്ത് ഉണ്ടോ എന്ന് തന്നെ ഉറപ്പില്ല.ഇപ്പോഴത്തെ കുതിപ്പ് അനുസരിച്ച് 2025 ഓടെ ബിറ്റ് കോയിന്‍ വില 318417 യുഎസ് ഡോളര്‍ ഏകദേശം 2.36 കോടി രൂപ എത്തുമെന്നാണ് കരുതുന്നത്.
ഇതുവരെയും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ച് തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് ഇത് മികച്ചൊരു അവസരമാണ്.ഏത് ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കണം എന്ന് തീരുമാനമെടുക്കണം. ബിറ്റ്‌കോയിന്‍,എതറിയം പോലുള്ള പ്രമുഖ ക്രോപിറ്റോകള്‍ക്കാണ് ജനപ്രിയമെങ്കിലും.അത സുപരിചതമല്ലാത്ത എന്നാല്‍ ഭാവിയില്‍ വലിയ വളര്‍ച്ചാസാധ്യതയുള്ള കോയിനുകളും ക്രിപ്‌റ്റോയിലുണ്ട്.
ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്നതിനായി ഇന്ത്യയിലെ ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഏജന്‍സിയില്‍ ലോഗിന്‍ ചെയ്ത് കെവൈസി പൂര്‍ത്തിയാക്കി നിങ്ങളുടെ ബാങ്കില്‍ നിന്ന് ഏജന്‍സിക്ക് പണം കൈമാറേണ്ടതുണ്ട്.രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതുമായി സെബ് പേ ഇക്കാര്യത്തില്‍ വിശ്വസിക്കാവുന്ന ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ആപ്ലിക്കേഷന്‍ തന്നെയാണ്.
സെബ് പേയ ആപ്പില്‍ ക്രിപ്‌റ്റോ വാങ്ങി സൂക്ഷിക്കുന്നതിലൂടെ കൂടുതല്‍ ക്രിപ്‌റ്റോകള്‍ നേടാന്‍ zebpzy earn എന്നൊരു ഫീച്ചര്‍ കൂടി ചേര്‍ത്തിട്ടുണ്ട്.ഇത് അനുസരിച്ച് വാങ്ങുന്ന ക്രിപ്‌റ്റോയ്ക്ക് അനുസരിച്ച് 1 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ചയില്‍ വ്യത്യാസം ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.