Sections

വലിയ പലിശ ക്രിപ്‌റ്റോ എഫ്ഡികള്‍ പക്ഷെ റിസ്‌ക് തന്നെയാണ് ?

Sunday, Jun 12, 2022
Reported By admin
crypto

ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ക്രിപ്‌റ്റോ സ്ഥിരനിക്ഷേപങ്ങളില്‍ നിക്ഷേപിച്ച ടോക്കണിന്റെ വിലയെ അടിസ്ഥാനമാക്കി മൂല്യം മാറിക്കൊണ്ടിരിക്കും. എന്നാല്‍ ചില പ്ലാറ്റ്ഫോമുകള്‍ ഈ തുക ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്

 

അസറ്റ് വിഭാഗങ്ങളിലെ ഓഫറുകളെ അനുകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിപ്‌റ്റോ വ്യവസായം. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ മേഖലയ്ക്കു ക്ഷീണം വരുത്തിയിട്ടുണ്ടെങ്കിലും നിക്ഷേപങ്ങള്‍ എത്തുന്നതില്‍ വലിയ ഇടിവില്ലെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.സര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സികളെ നിരോധിച്ചില്ലെന്നതു തന്നെയാണ്. രണ്ട്, നിലവിലെ തളര്‍ച്ച മുതലെടുത്താല്‍ തിരിച്ചുവരവില്‍ അതിഗംഭീര നേട്ടം കൈവരിക്കാം. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കു സമാനമായി എസ്.ഐ.പി. അടുത്തിടെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു ലഭിച്ച സ്വീകാര്യതയാണ് നിലവില്‍ ക്രിപ്റ്റോ സ്ഥിരനിക്ഷേപത്തിനു വഴിവച്ചിരിക്കുന്നത്.


സാധാരണ ബാങ്ക് എഫ്.ഡികള്‍ക്കു സമാനമാണ് ക്രിപ്റ്റോ എഫ്.ഡികളുടേയും പ്രവര്‍ത്തനം. ബാങ്കില്‍ പണമാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഇവിടെ കറന്‍സി ഉപയോഗിച്ച് വാങ്ങിയ ക്രിപ്റ്റോ ആസ്തികളാണ് നിക്ഷേപിക്കേണ്ടത്. ഏഴ്, 30, 60, 90 ദിവസങ്ങളില്‍ ക്രിപ്റ്റോ എഫ്.ഡികള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.മുന്‍നിശ്ചയിച്ച രീതിയില്‍ തന്നെയാകും ഇവിടെയും ആദായം. എന്നാല്‍ ക്രിപ്‌റ്റോ ആസ്തിയുടേയും എക്‌സ്‌ചേഞ്ചിന്റെയും തരത്തെ ആശ്രയിച്ച് പലിശ പേഔട്ട് പ്രതിവര്‍ഷം 24 ശതമാനം വരെയാണ്. സമ്പാദിച്ച പലിശ കാലാവധിയുടെ അവസാനത്തില്‍ വാലറ്റില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. സാധാരണ എഫ്.ഡികള്‍ക്കു സമാനമായി കാലാവധിക്കു മുമ്പുള്ള പിന്‍വലിക്കലുകള്‍ പിഴയ്ക്കു വഴിവയ്ക്കും.


ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ക്രിപ്‌റ്റോ സ്ഥിരനിക്ഷേപങ്ങളില്‍ നിക്ഷേപിച്ച ടോക്കണിന്റെ വിലയെ അടിസ്ഥാനമാക്കി മൂല്യം മാറിക്കൊണ്ടിരിക്കും. എന്നാല്‍ ചില പ്ലാറ്റ്ഫോമുകള്‍ ഈ തുക ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. പക്ഷെ ടോക്കണിന്റെ മൂല്യം കുതിച്ചാലും ഉപയോക്താക്കള്‍ക്ക് അതിന്റെ നേട്ടം ലഭിക്കില്ല.ബാങ്ക് എഫ്.ഡികളും ക്രിപ്റ്റോ എഫ്.ഡികളും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം സര്‍ക്കാര്‍ സുരക്ഷയാണ്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി) നിയമം അനുസരിച്ച്, ഒരു ബാങ്കിലെ ഓരോ നിക്ഷേപകനും മുതലും പലിശയും ഉള്ള തുകയ്ക്ക് പരമാവധി 5 ലക്ഷം രൂപ വരെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ക്രിപ്‌റ്റോ നിക്ഷേപത്തിന് അത്തരം ഗ്യാരണ്ടി ലഭ്യമല്ല. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.