- Trending Now:
ഓഹരി നിക്ഷേപത്തെക്കാള്‍ വലിയ പ്രതീക്ഷയോടെ ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ ഇപ്പോള്‍ തയ്യാറാകുന്നുണ്ട്.ഈ സാഹസത്തിനു പിന്നില്‍ അടുത്തകാലത്തായി ക്രിപ്‌റ്റോ മേഖലയിലുണ്ടായ വന്‍ കുതിപ്പ് തന്നെയാണ്.കണക്കുകള്‍ പരിശോധിച്ചാല്‍ ക്രിപ്‌റ്റോ വിപണിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വ്യാപരം നടത്തുന്നത് നമ്മള്‍ ഇന്ത്യക്കാരാണെന്ന് പറയേണ്ടി വരും.
നിക്ഷേപകരില്‍ നിന്ന് ഒന്‍പത് കോടി ഡോളര്‍ സമാഹരിച്ചതിലൂടെ കോയിന്‍ ഡിസിഎക്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായി മാറിയിരുന്നു. സെപ്റ്റംബറില്‍ കോയിന്‍ സ്വിച്ച് കുബേറില്‍ രജിസ്റ്റര്‍ ചെയ്തത് ഒരു കോടി നിക്ഷേപകരാണ്. രജിസ്റ്റര്‍ ചെയ്ത് 15 മാസത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായി മാറിയിരിക്കുകയാണിത്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ വര്‍ധിക്കുന്നതോടെ രാജ്യത്ത് നിരവധി എഞ്ചിനീയര്‍മാരെയും ആവശ്യമുണ്ട്. പ്രത്യേകിച്ച് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ.ഇന്ത്യയ്ക്കുള്ളില്‍ മാത്രമല്ല ആഗോള തലത്തിലും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് വലിയ സാധ്യതകള്‍ ഡിജിറ്റല്‍ കറന്‍സി മേഖല തുറന്നിടുന്നുണ്ട്.പ്രധാനമായും ക്രിപ്‌റ്റോ ഇടപാടുകള്‍ വേഗത്തിലാക്കാനും ഇടപാടുകാര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സാങ്കേതിക വൈദ്യഗ്ധ്യമുള്ള എഞ്ചിനീയര്‍മാരുടെ സേവനം ആവശ്യമാണ്.അതുകൊണ്ട് തന്നെ നിക്ഷേപത്തിന് അപ്പുറം ക്രിപ്‌റ്റോ വലിയ തൊഴില്‍സാധ്യതകളാണ് ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ഒരുക്കുന്നത്.
നിക്ഷേപസാധ്യതകള്‍ ഇങ്ങനെ വര്‍ദ്ധിച്ചു വരുമ്പോഴും പരമ്പരാഗത ഇന്‍വെസ്റ്റ്‌മെന്റുകളെ പോലെ പൂര്‍ണമായി വിശ്വസിക്കാന്‍ ക്രിപ്‌റ്റോയെ സാധിക്കില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.2008ല്‍ ആണ് ക്രിപ്‌റ്റോ കറന്‍സി എന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെടുന്നത്.ക്രിപ്‌റ്റോഗ്രഫി സംവിധാനം ഉപയോഗിച്ചു കൊണ്ട് ഡേറ്റ മൈനിംഗിലൂടെ നിലവില്‍ വന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോ കറന്‍സി.ബിറ്റ് കോയിന്‍ ആണ് ആദ്യം അവതരിപ്പിക്കപ്പെട്ട ക്രിപ്‌റ്റോ.
ആദ്യഘട്ടത്തില്‍ ഒരു കോയിന് വെറും 37 പൈസ ആയിരുന്നു വില എങ്കില്‍ 2021 ഏപ്രിലില്‍ 48 ലക്ഷം രൂപയായി വില കുതിച്ചു.തുടക്കം മുതലെ ഇന്ത്യക്കാര്‍ക്ക് ക്രിപ്‌റ്റോയോട് താല്‍പര്യം ഉണ്ടായിരുന്നു.എന്നാല്‍ ആര്‍ബിഐ ബാങ്കുകളെ ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്ന് വിലക്കിയതോടെ ആണ് ഇന്ത്യയിലെ നിക്ഷേപകരില്‍ ആശങ്ക ഉടലെടുക്കുന്നത്.പിന്നീട് 2020ല്‍ സുപ്രീംകോടതി ഇടപെടുകയും ഈ വിലക്ക് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ക്രിപ്‌റ്റോയുടെ ഏറ്റവും വലിയ ജനപ്രീതിക്ക് കാരണം ക്രിപ്റ്റോ കറന്‍സിയുടെ മൈനിംഗും കൈമാറ്റവും ഒക്കെ ക്രിപ്‌റ്റോഗ്രഫിയെ അടിസ്ഥാനമാക്കിയാണ്.അതുകൊണ്ട് തന്നെ ഇതില്‍ തട്ടിപ്പൊന്നും നടക്കില്ല.വ്യാജ ക്രിപ്‌റ്റോ എന്നത് അസാധ്യമായ കാര്യമായതിനാല്‍ ഇന്ത്യക്കാരില്‍ ഇതിനോട് വലിയ പ്രിയമുണ്ട്.
വിലയിലുണ്ടാകുന്ന അപ്രതീക്ഷിത വ്യതിയാനം തന്നെയാണ് ക്രിപ്‌റ്റോയുടെ ഏറ്റവും വലിയ പ്രശ്‌നം.കുതിച്ചുയരുന്ന മൂല്യം നിമിഷ നേരം കൊണ്ട് താഴേക്ക് പതിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത് കൊണ്ട് വിശ്വസിച്ച് നിക്ഷേപം നടത്താന്‍ ഭൂരിഭാഗം ആളുകളും മടിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.